ഷോർട്ലാൻഡിൽ യുവജന ഗ്രൂപ്പിന് രൂപം നൽകി
Wednesday, November 30, 2016 9:01 AM IST
ന്യൂസൗത്ത് വെയിൽസ്: യുവജനങ്ങളുടെ വ്യക്‌തിത്വവികസനത്തിന് അടിസ്‌ഥാനമായ Empathy യെക്കുറിച്ച് പഠിപ്പിക്കുവാനും പരിശീലനം കൊടുക്കാനുമുള്ള ഉദ്ദേശത്തോടെ Growing with Empathy- Pathway to success എന്ന യുവജന ഗ്രൂപ്പിന് ന്യൂകാസിലിൽ രൂപം നൽകി.

ഗ്രൂപ്പിന്റെ ഉദ്ഘാടനം ഡിസംബർ 11ന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് ഷോർട്ലാൻഡ് ഔവർ ലേഡി ഓഫ് വിക്ടറീസ് ചർച്ചിൽ നടക്കുന്ന ചടങ്ങിൽ ന്യൂകാസിൽ സീറോ മലബാർ കമ്യൂണിറ്റിയുടെ വികാരി ഫാ. സാബു അടിമാക്കിയിൽ നിർവഹിക്കും. സീനിയർ സൈക്യാസ്ട്രിസ്റ്റും ന്യൂകാസിൽ മാനസികാരോഗ്യ വിഭാഗം ഡയറക്ടറുമായ ഡോ. സിറിയക് മാത്യു ആണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.