കോട്ടയം അസോസിയേഷൻ വനിതാ ഫോറം രൂപീകരിച്ചു
Wednesday, November 30, 2016 8:59 AM IST
ഫിലഡൽഫിയ: പ്രമുഖ ചാരിറ്റി സംഘടനയായ കോട്ടയം അസോസിയേഷന്റെ നേതൃത്വത്തിൽ നവംബർ 12ന് വനിതാ ഫോറം രൂപീകരിച്ചു.

പ്രവാസികളുടെ ഇടയിൽ കൂട്ടായ്മകളുടെ പ്രാധാന്യവും പ്രത്യേകിച്ച് സ്ത്രീകളുടെ നേതൃത്വത്തിൽ മുഖ്യധാരാ സാമൂഹിക പ്രവർത്തനങ്ങളുടെ ആവശ്യകതയും അതിലുപരി ആവശ്യക്കാർക്ക് സഹായഹസ്തമായി നമ്മൾ ഓരോരുത്തരുടെയും പ്രവർത്തനം ഈ സമൂഹത്തിൽ പ്രയോജനമായി തീരട്ടെയെന്നും അതിനുളള അവസരങ്ങൾക്ക് ഇതു പോലുളള സംഘടനകൾ നേതൃത്വം കൊടുക്കണമെന്നും ചടങ്ങിൽ മുഖ്യാതിഥായിയിരുന്ന സാന്ദ്ര പോൾ പറഞ്ഞു. തുടർന്ന് ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

അസൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ബെന്നി കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വനിതാ ഫോറം കോഓർഡിനേറ്റർ ബീന കോശി ഫോറത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ചാരിറ്റി കോഓർഡിനേറ്റർ കുഞ്ഞുമോൾ രാജൻ മുന്നോട്ടുളള ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. ചാരിറ്റി കോഓർഡിനേറ്റർ രാജൻ കുര്യൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഷീല ജോർജ്, സെക്രട്ടറി സാബു ജേക്കബ് എന്നിവർ പ്രസംഗിച്ചു. വനിതാ ഫോറം ചെയർപേഴ്സൺ സാറാ ഐപ്പ് എംസിആയിരുന്നു. തുടർന്ന് ജീമോൻ ജോർജിന്റെ നേതൃത്വത്തിൽ കൾചറൽ പ്രോഗ്രാം അരങ്ങേറി. സാബു പാമ്പാടി, ജെസ് ലിൻ മാത്യു ടീമിന്റെ ഗാനമേളയും. ജെനി, ജീനാ, ജോവാൻ എന്നിവരുടെ നൃത്തവും മിലൻ ബെയ്സിൽ ജോഹാൻ ദിയ തുടങ്ങി കുരുന്നു പ്രതിഭകളുടെ നൃത്തവും മാത്യു ഐപ്പിന്റെ നേതൃത്വത്തിൽ ചോദ്യോത്തര മത്സരവും അരങ്ങേറി.

റിപ്പോർട്ട്: ജീമോൻ ജോർജ്