ഷെവലിയാർ ചെറിയാൻ വേങ്കടത്തിനും എത്സിക്കും യാത്രയയപ്പ് നൽകി
Wednesday, November 30, 2016 8:58 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് ജോർജ് പള്ളിയുടെ ഇരുപത്തെട്ടാമത് വാർഷികത്തോടനുബന്ധിച്ച് 31 വർഷത്തെ അമേരിക്കയിലെ പ്രവാസജീവിതം മതിയാക്കി ഇന്ത്യയിലേയ്ക്ക് മടങ്ങുന്ന ഷെവലിയാർ ചെറിയാൻ വേങ്കടത്തിനും ഭാര്യ എത്സി വേങ്കടത്തിനും യാത്രയയപ്പു നൽകി.

ഭദ്രാസന ട്രഷറർ, കൗൺസിൽ മെംബർ എന്നീ നിലകളിൽ പതിനഞ്ച് വർഷം സേവനമനുഷ്ഠിച്ച ഷെവലിയാർ ചെറിയാൻ മലങ്കരദീപം എഡിറ്റർ ആയും ഭദ്രാസന ആസ്‌ഥാന മന്ദിരത്തിന്റെ പ്രവർത്തനസമിതി അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. അന്ത്യോഖ്യ വിശ്വാസ സംരക്ഷണസമിതിയുടെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചുവരുന്നു.

ഷിക്കാഗോ സെന്റ് ജോർജ് പള്ളിയിൽ ചേർന്ന യോഗത്തിൽ ഇടവക മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് അധ്യക്ഷത വഹിച്ചു. ജുബിലി വർഷം നടത്തിയ 25–ന്മേൽ കുർബാനയുടെ കോഓർഡിനേറ്റർ,

കൺവൻഷൻ സമയത്തുള്ള സുരക്ഷ ചുമതല തുടങ്ങി ചെറിയാൻ വേങ്കടത്തിന്റെ സമർപ്പണ ബോധത്തോടുകൂടിയുള്ള പ്രവർത്തനത്തെ ശ്ലാഘിച്ച മെത്രാപ്പോലീത്ത, സത്യവിശ്വാസത്തെ അണുവിട വ്യതിചലിക്കാതെ മുറുകെ പിടിക്കുകയും മറ്റുള്ളവരിലേയ്ക്ക് അത്പകർന്നു കൊടുക്കുകയും ചെയ്തതിനാണ് പരിശുദ്ധ സഭ ഷെവലിയാർ സ്‌ഥാനം നൽകി അദ്ദേഹത്തെ ആഹത്തെ ആദരിച്ചതെന്നു അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ ഭാവുകങ്ങളും നേരുകയും മലങ്കരസഭയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം തുടർന്നും ഉണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് ഇടവക വികാരി ഫാ. ലിജു പോൾ, ഇടവക സെക്രട്ടറി വർഗീസ് പാലമലയിൽ, കൗൺസിൽ സെക്രട്ടറി ബെഞ്ചമിൻ തോമസ്, സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി സ്കറിയ, സൺഡേ സ്കൂൾ റീജണൽ ഡയറക്ടർ റെജിമോൻ ജയ്ക്കബ്, വനിതാ സമാജത്തിനു വേണ്ടി അമ്മിണി ജോൺ, ചാരിറ്റി കോഓർഡിനേറ്റർ ലൈസാമ്മ ജോർജ്, ശുശ്രൂഷകർക്കുവേണ്ടി ബെഞ്ചമിൻ ഏലിയാസ്, യൂത്ത് അസോസിയേഷനുവേണ്ടി സൗമ്യ ജോർജ്, കമാൻഡർ ഡോ. റോയി തോമസ്, ഷെവലിയാർ ജെയ്മോൻ സ്കറിയ, ജെറോം അതിഷ്ടം എന്നിവർ പ്രസംഗിച്ചു. യാത്രയപ്പിന് ഡോൺ, ബെയ്ലി, എയ്ഞ്ചിലിൻ മനോജ് എന്നിവർ എംസിമാരായിരുന്നു. ഷെവലിയാർ ചെറിയാനും ഭാര്യ എൽസി വെങ്കടത്ത് മറുപടി പ്രസംഗം നടത്തി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം