ഔസേപ്പ് ചാക്കോ നിര്യാതനായി
Wednesday, November 30, 2016 8:55 AM IST
ലണ്ടൻ: ഒഐസിസി യുകെ ദേശീയ വൈസ് പ്രസിഡന്റ് തോമസ് പുളിക്കലിന്റെ പിതാവ് പിറവം പാഴൂർ പുളിക്കൽ ഔസേപ്പ് ചാക്കോ (ഔതച്ചൻ–88) നിര്യാതനായി. സംസ്കാരം ഡിസംബർ ഒന്നിന് (വ്യാഴം) മൂന്നിന് കളമ്പൂർ കോട്ടപ്പുറം കോളങ്ങായ് സെന്റ് മിഖായേൽ പള്ളിയിൽ.

ഭാര്യ മറിയാമ്മ പിറവം മൈലാടിയിൽ കുടുംബാംഗം. മറ്റുമക്കൾ: തങ്കച്ചൻ, എൽസി തോമസ്, വക്കച്ചൻ, കുര്യൻ. മരുമക്കൾ: മോളി തങ്കച്ചൻ, തോമസ്, ഷിബി വക്കച്ചൻ, സിനി കുര്യൻ, നിനി തോമസ് (യുകെ).

പരേതന്റെ നിര്യാണത്തിൽ ഒഐസിസി യുകെ ദേശീയ പ്രസിഡന്റ് ജയ്സൺ ജോർജ്, ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യൻ, മാമ്മൻ ഫിലിപ്പ്, പോൾസൺ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ള, കെ.എസ്. ജോൺസൺ, ബിനു കുര്യാക്കോസ്, അനു കലയന്താനം, അഡ്വ. ജയ്സൺ ഇരിങ്ങാലക്കുട, ടോണി ചെറിയാൻ, അഡ്വ. റെൻസൺ സഖറിയാസ് തുടിയംപ്ലാക്കൽ, സോബൻ ജോർജ്, കുമാർ സുരേന്ദ്രൻ, അഡ്വ. ജിജോ സെബാസ്റ്റ്യൻ, റെഞ്ചി വർക്കി, ഡോ. സിബി വേകത്താനം എന്നിവർ അനുശോചിച്ചു.