ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് സൺഡേ സ്കൂളിന് ഭദ്രാസന ട്രോഫി
Tuesday, November 29, 2016 6:03 AM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂളുകളുടെ വിവിധ മേഖലകളിലുളള മത്സരങ്ങളിൽ ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് സൺഡേ സ്കൂൾ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി. ഫിലഡൽഫിയയിൽ നടന്ന ഭദ്രാസനതല മത്സരത്തിലാണ് ഇവക അഭിമാനമായ ഈ വിജയം സ്വന്തമാക്കിയത്.

സെന്റ് മേരീസ് ഇടവകയിൽ നടന്ന പ്രത്യേക അനുമോദന യോഗത്തിൽ വികാരി ഫാ. ജോൺ തോമസ് അധ്യക്ഷത വഹിച്ചു. സൺഡേ സ്കൂൾ ടീച്ചേഴ്സ് ട്രെയിനിംഗ് കോ ഓർഡിനേറ്റർ ജോർജ് എം. ഗീവർഗീസ് ഭദ്രാസന ട്രോഫി സൺഡേ സ്കൂൾ പ്രിൻസിപ്പൽ ബിജി വർഗീസിന് കൈമാറി. ചടങ്ങിൽ റവ. ടി.എം. സഖറിയ കോർ എപ്പിസ്കോപ്പാ വൈസ് പ്രിൻസിപ്പൽ ശിൽപ്പ തര്യൻ, മത്സരത്തിന്റെ കോ ഓർഡിനേറ്റർ സിന്ധു ജേക്കബ്, ടിഫാനി തോമസ്, സൺഡേ സ്കൂൾ ഏരിയ സെക്കൻഡ് കോർഡിനേറ്റർ ഡോ. മിനി ജോർജ് എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ജോർജ് തുമ്പയിൽ