മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Monday, November 28, 2016 4:18 AM IST
കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷൻ മെട്രോ മെഡിക്കൽ കെയറുമായി സഹകരിച്ച് പ്രവാസി ഇന്ത്യക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ സജി തോമസ്, ഗിരിജ വിജയൻ എന്നിവരെ ഷാഹിദ ലത്തീഫ് പൊന്നാട അണിയിച്ചു. ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ ഷഫാസ് അഹമ്മദ് ഉപഹാരം കൈമാറി. ക്യാമ്പിനോടനുബന്ധിച്ച് നടന്ന ആരോഗ്യപരിപാലന ക്ലാസിൽ ഡോ. പ്രഭ രാമഭദ്രൻ, സിന്ധു അജേഷ് എന്നിവർ ക്ലാസെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് മൂന്നുമാസം മെട്രോ മെഡിക്കൽ കെയറിൽ പരിശോധന സൗജന്യമാണ്.

വൈസ് പ്രസിഡന്റ് മിനി കൃഷ്ണ അധ്യക്ഷത വഹിച്ചു. കെഡബ്ല്യുഎ സെക്രട്ടറി മുബാറക് കാമ്പ്രത്ത്, രക്ഷാധികാരികളായ ബാബുജി ബത്തേരി, അയൂബ് കേച്ചേരി, മെട്രോ മെഡിക്കൽ കെയർ സിഇഒ ഹംസ പയ്യന്നൂർ, മീഡിയ കൺവീനർ സാം പൈനുംമൂട് എന്നിവർ സംസാരിച്ചു.

മെട്രോ എംഡി ഇബ്രാഹിംകുട്ടി, കെഡബ്ല്യുഎ വൈസ് പ്രസിഡന്റ് അബ്ദുൾലത്തീഫ്, ചാരിറ്റി കൺവീനർ ജലീൽ വാരാമ്പറ്റ, ഉപദേശക സമിതി അംഗം അക്ബർ വയനാട്, ട്രഷർ എബി പോൾ എന്നിവർ സംബന്ധിച്ചു.

അലക്സ് മാനന്തവാടി, ഷാന്റി, രജി ചിറയത്, ജിജിൽ മാത്യു എന്നിവർ പരിപാടി നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ