മഴവില്ല് 2016: സമ്മാനദാനം നടത്തി
Monday, November 28, 2016 2:12 AM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിന്റെ നേതൃത്വത്തിൽ നവംബർ 11 ന് ഖൈത്താൻ കാർമൽ സ്കൂളിൽ സംഘടിപ്പിച്ച കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം ‘മഴവില്ല് –2016’ ലെ വിജയികൾക്കുള്ള സമ്മാനദാനം 27ന് അബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ വിതരണം ചെയ്തു.

സീനിയർ വിഭാഗത്തിൽ കാതറിൻ വിസ്മയ ബിജു (ഭാവൻസ്), ജൂണിയർ വിഭാഗത്തിൽ സ്വചന്ദ റോയി മാത്യു (ഗൾഫ് ഇന്ത്യൻ സ്കൂൾ), സബ് ജൂണിയർ വിഭാഗത്തിൽ നോയൽ അലക്സ് സിറിൽ (ലേണേഴ്സ് അക്കാഡമി), കിന്റർഗാർഡൻ വിഭാഗത്തിൽ മോഹിത് സായി (ഡോൺ ബോസ്കോ) എന്നിവരാണ് വ്യക്‌തിഗത സ്വർണമെഡലിന് അർഹരായത്. സീനിയർ വിഭാഗത്തിൽ മധുകൃഷ്ണൻ മുകുന്ദൻ (ഭാവൻസ്) രണ്ടാം സ്‌ഥാനവും അപൂർവ രാമചന്ദ്രൻ (ഭാവൻസ്) മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ജൂണിയർ വിഭാഗത്തിൽ ഹരിഗോവിന്ദ് സജിത്ത് (കാർമൽ സ്കൂൾ) രണ്ടാം സ്‌ഥാനവും ജിഷ മരിയ ജോസഫ് (യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) മൂന്നാം സ്‌ഥാനവും നേടി. സബ് ജൂണിയർ വിഭാഗത്തിൽ ഹരിശങ്കർ സജിത്ത് (കാർമൽ സ്കൂൾ) രണ്ടാം സ്‌ഥാനവും മെറിൻ അന്ന ജെയിസ് (ഭാവൻസ്) മൂന്നാം സ്‌ഥാനവും നേടിയപ്പോൾ കിന്റർഗാർഡൻ വിഭാഗത്തിൽ ശ്രീനിവാസൻ ശ്രീജിത്ത് (ജാബ്രിയ ഇന്ത്യൻ സ്കൂൾ) രണ്ടാം സ്‌ഥാനവും റൂഹി സാഷ ഒസാരിയോ (കാർമൽ സ്കൂൾ) മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഭാവൻസ് സ്കൂൾ മഴവില്ല് 2016 ട്രോഫി കരസ്‌ഥമാക്കി. വിജയികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ കരസ്‌ഥമാക്കിയവർക്കും കല കുവൈറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിർന്ന പ്രവർത്തകരും ഉപഹാരങ്ങൾ സമ്മാനിച്ചു.

പ്രസിഡന്റ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, കല കുവൈറ്റ് ട്രഷറർ അനിൽ കൂക്കിരി, വൈസ് പ്രസിഡന്റ് ടി.കെ. സൈജു, അബാസിയ മേഖല പ്രസിഡന്റ് മൈക്കിൾ ജോൺസൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ജനറൽ കൺവീനർ രഹിൽ കെ. മോഹൻദാസ് പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ