ശിശുദിനാഘോഷം സംഘടിപ്പിച്ചു
Monday, November 28, 2016 2:08 AM IST
കുവൈത്ത്: വിനോദവും വിജ്‌ഞാനപ്രദവുമായ പരിപാടികളോടെ ഫ്രന്റ്സ് ഓഫ് കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) ബാലവേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

ഫോക് മംഗഫ് ഹാളിൽ നടന്ന പരിപാടികൾക്ക് ബാലവേദി കോഓർഡിനേറ്റർ ദയാനന്ദ്, ആർട്സ് സെക്രട്ടറി രാജേഷ് എന്നിവർ നേതൃത്വം നൽകി. സ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരം ചിത്രകാരൻ പ്രകാശൻ പുത്തൂർ
നിയന്ത്രിച്ചു. തുടർന്നു നടത്തിയ വിനോദ വിജ്‌ഞാന പരിപാടി പ്രശസ്ത

സാമൂഹിക പ്രവർത്തകൻ സനൽകുമാർ നയിച്ചു. അദ്വൈത് സുനേഷ്, അർച്ചന കൃഷ്ണരാജ്, ചെതൻ ജിതേഷ്, ആദിത്യ മഹേഷ് (ബാലവേദി), ഫോക് പ്രസിഡന്റ് ഷൈമേഷ്, ജനറൽ സെക്രട്ടറി എം.എൻ. സലിം, ബിന്ദു രാധാകൃഷ്ണൻ, ലീന സാബു (വനിതാ വേദി) എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ