മോദി ഏകാധിപതിയെപോലെ പെരുമാറുന്നു: ജിദ്ദ നവോദയ
Monday, November 28, 2016 2:07 AM IST
ജിദ്ദ: സഹകരണ പ്രസ്‌ഥാനങ്ങളെ നശിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് ജിദ്ദ നവോദയ അനാകിഷ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രധാനമന്ദ്രി മോദി ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. കേവലം 35 ശതമാനം വോട്ടു നേടി അധികാരത്തിലെത്തിയ സർക്കാർ സംഘ പരിവാറിന്റെയും ആർഎസ്എസിന്റെയും അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

മുഹമ്മദ് തൃത്താല നഗറിൽ നടന്ന സമ്മേളനം നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഷിനു കെ.എച്ച്. പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗഫൂർ മമ്പുറം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജലീൽ ഉച്ചാരക്കടവ്, സുലൈമാൻ മാളിയേക്കൽ, ഹഫ്സ മുസാഫർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ രക്ഷാധികാരി സമിതി അംഗം ഇസ്മയിയിൽ തൊടുപുഴക്ക് അനാകിഷ് ഏരിയ കമ്മറ്റിയുടെ ഉപഹാരം സമ്മാനിച്ചു. നവോദയ രക്ഷാധികാരി വി.കെ. റഹൂഫ്, രക്ഷാധികാരി സമിതി അംഗങ്ങളായ നവാസ് വെമ്പായം, ശ്രീകുമാർ മാവേലിക്കര, ഫിറോസ് മുഴുപ്പിലങ്ങാട്, സി.എം. അബ്ദുൾ റഹ്മാൻ, ഇസ്മായിൽ തൊടുപുഴ, മജീദ് കോഴിക്കോട്, വനിതാ വേദി കൺവീനർ ജുമൈല അബു, റഫീഖ് പത്തനാപുരം, ഹർഷദ് ഫറൂഖ്, മുസാഫർ പാണക്കാട്, രതീഷ് പൊന്നാനി, അനീഷ് ബാബു, യൂസിഫ് പൂളമണ്ണ, ഷിനു പന്തളം എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഷിനു പന്തളം (സെക്രട്ടറി) മുസാഫർ പാണക്കാട്, ഖലീൽ പട്ടിക്കാട് (ജോ. സെക്രട്ടറിമാർ), ജലീൽ ഉച്ചാരക്കടവ് (പ്രസിഡന്റ്), നസീർ അരിബ്ര, അനീസ് ബാബു (വൈസ് പ്രസിഡന്റുമാർ), ഗഫൂർ മമ്പുറം (ട്രഷറർ) സുലൈമാൻ (ജീവകാരുണ്യം കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ