ചില്ല സർഗവേദി പ്രതിമാസ ഒത്തുചേരൽ സംഘടിപ്പിച്ചു
Monday, November 28, 2016 2:06 AM IST
റിയാദ്: ചില്ല സർഗവേദിയുടെ പ്രതിമാസ ഒത്തുചേരൽ ബത്ഹയിലെ അൽ റയാൻ ഓഡിറ്റോറിയത്തിൽ നടന്നു. ‘എന്റെ വായന’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ പുസ്തകങ്ങൾ അവതരിപ്പിച്ചു.

ബാലൻ വേങ്ങരയുടെ ‘നദികളാകാൻ ക്ഷണിക്കുന്നു’ എന്ന നോവലിന്റെ വായനാനുഭവം ബീന പങ്കുവച്ചു. രാജ്കമൽ ഝായുടെ ‘ഷി വിൽ ബിൽഡ് ഹിം എ സിറ്റി’ എന്ന നോവൽ നൗഷാദ് കോർമത്ത് അവതരിപ്പിച്ചു. കുരീപ്പുഴ ശ്രീകുമാറിന്റെ ‘കവിതകൾ’ എന്ന പുസ്തകത്തിന്റെ വായന ഇഖ്ബാൽ കൊടുങ്ങല്ലൂർ നടത്തി. കവിയും ആക്ടീവിസ്റ്റുമായ മീന കന്തസാമിയുടെ പുസ്തകം ‘തിരണ്ട ദേവതകൾ’ എം.ഫൈസൽ അവതരിപ്പിച്ചു. ഡോ. വി.എസ്. രാമചന്ദ്രന്റെ ‘മസ്തിഷ്കം കഥ പറയുന്നു’ എന്ന പുസ്തകം വിജയകുമാറും ഡോ.വേണു തോന്നയ്ക്കൽ രചിച്ച ‘ഭൂമിയുടെ അവകാശികൾ’ എന്ന പുസ്തകം റഫീഖ് പന്നിയങ്കരയും അവതരിപ്പിച്ചു. മഹേശ്വതാ ദേവിയുടെ ‘ആഫ്റ്റർ കുരുക്ഷേത്ര’യുടെ വായനാനുഭവം സി.വി. മൻമോഹൻ പങ്കുവച്ചു.

തുടർന്നു നടന്ന ചടങ്ങിൽ നാട്ടിലേക്ക് മടങ്ങുന്ന സി.വി. മൻമോഹന് യാത്രയയപ്പ് നൽകി. പ്രിയ സന്തോഷ്, നജ്മ നൗഷാദ്, ശംല ചീനിക്കൽ, സംഗീത വിജയ്, ഫാത്തിമ സഹ്റ, സുനിൽ ഏലംകുളം, ജാബിർ പയ്യന്നൂർ, ഷഫീഖ്, ആർ.മുരളീധരൻ, നിജാസ്, ശമീം താളാപ്രത്ത്, നിബു തിരുവല്ല, വിപിൻ, ജോഷി പെരിഞ്ഞനം, ദയാനന്ദൻ കണ്ണൂർ, സിറാജുദ്ദീൻ, സഫ്തർ, അഖിൽ ഫൈസൽ, മുനീർ വട്ടേക്കാട്ടുകാര, സന്തോഷ് ബാലകൃഷ്ണൻ, പ്രഭാകരൻ, ജോഷി പെരിഞ്ഞനം എന്നിവർ സംബന്ധിച്ചു.