സംസ്കൃതി അനുശോചിച്ചു
Saturday, November 26, 2016 7:49 AM IST
ദോഹ: ഫിഡൽ കാസ്ട്രോയുടെ നിര്യാണത്തിൽ സംസ്കൃതി അനുശോചിച്ചു. അതിജീവനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്‌തിത്വമായിരുന്നു ഫിഡൽ കാസ്ട്രോയുടേത്. സാമ്രാജ്യത്വത്തിന്റെ ഭീഷണികളേയും ഇടതടവില്ലാത്ത ഉപരോധങ്ങളേയും അതിജീവിച്ച് ക്യൂബയെ സോഷ്യലിസത്തിന്റെ ഉരുക്ക് കോട്ടയായി നിലനിർത്തിയ അതികായകനായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്‌തി പകർന്ന കാസ്ട്രോയുടെ നിര്യാണം നികത്താനാവാത്ത നഷ്‌ടമാണെന്ന് സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീൽ, ജനറൽ സെക്രട്ടറി കെ.കെ. ശങ്കരൻ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.