ഫാ. കുര്യൻ കാച്ചപ്പിള്ളി ബിഷപ് ജയിംസ് ചെച്ചിറയായെ സന്ദർശിച്ചു
Saturday, November 26, 2016 7:49 AM IST
ന്യൂജേഴ്സി: ഭോപ്പാൽ പ്രൊവിൻഷ്യാളായി നിയമിതനായതിനുശേഷം ആദ്യമായി അമേരിക്കയിലെത്തിയ റവ. ഡോ. കുര്യൻ കാച്ചപ്പിള്ളി സിഎംഐ മെറ്റുച്ചൻ ഡയോസിസ് ബിഷപ് ജയിംസ് ചെച്ചിറയായെ സന്ദർശിച്ചു. ഫാ. പോളി തെക്കൻ, ഫാ. സെബാസ്റ്റ്യൻ കൈതക്കൽ, ഫാ. ഡേവിഡ് ചാലക്കൽ, ഫാ. പീറ്റർ അക്കനത്ത് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

അമേരിക്കയിൽ സന്ദർശനം നടത്തുന്ന റവ. ഡോ. കുര്യൻ കാച്ചപ്പിള്ളി 1986 ലാണ് സിഎംഐ വൈദികനായി സഭാ ശുശ്രൂഷയിൽ പ്രവേശിച്ചത്. ബംഗളൂരു ധർമാരാം കോളജ് ഫിലോസഫി ആൻഡ് റിലിജിയൻ ഡയറക്ടറായി പ്രവർത്തിക്കുന്ന നിരവധി ഗ്രന്ഥങ്ങളുടേയും പ്രസിദ്ധീകരണങ്ങളുടേയും രചയിതാവായ കാച്ചപ്പിള്ളി അച്ചൻ നല്ലൊരു ധ്യാന ഗുരുവും വചന പണ്ഡിതനുമാണ്. എഴുപതോളം രാജ്യങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികൾ സന്ദർശിച്ച് പ്രഭാഷണം നടത്തിയിട്ടുള്ള ഫാ. കാച്ചപ്പിള്ള, ലാറ്റിൻ, ഡച്ച്, ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

ന്യൂജേഴ്സിയിലെ സെന്റ് തോമസ് ഇടവകയിൽ നടന്ന സെമിനാറിന് ഫാ. കാച്ചപ്പിള്ളി നേതൃത്വം നൽകി. ഫ്ളവിംഗ്ടണിലെ കാർമലൈറ്റ് കന്യാസ്ത്രീകളേയും വാഷിംഗ്ടൺ ഡിസിയിലെ മദർ തെരേസ കന്യാസ്ത്രീകളേയും സന്ദർശിക്കുന്നതിനും ചർച്ച നടത്തുന്നതിനും ഫാ. കാച്ചപ്പിള്ളി സമയം കണ്ടെത്തി. മെറ്റുച്ചൻ ബിഷപ്പുമായി ചർച്ച നടത്തുവാൻ ലഭിച്ച അവസരം ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളായിരുന്നുവെന്ന് പ്രൊവിൻഷ്യാൾ ഫാ. കാച്ചപ്പിള്ളി അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ