പുത്തൻ ഡിസൈനുകളുമായി നോർവേ കറൻസി നോട്ടുകൾ
Friday, November 25, 2016 10:14 AM IST
ഓസ് ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ കറൻസി നോട്ടുകളുടെ പരിഷ്കരണവുമായി രാജ്യത്തെ ജനങ്ങളെ വലയ്ക്കുമ്പോൾ യൂറോപ്പിലെ സമ്പന്നരാജ്യങ്ങളിലൊന്നായ നോർവേ രാജ്യത്തെ കറൻസി നോട്ടുകളിൽ നിന്ന് മഹാൻമാരുടെ ചിത്രങ്ങൾ ഒഴിവാക്കുന്നു. പകരം രാജ്യത്തിന്റെ ചരിത്രവും സംസ്കാരവുമായി അഭേദ്യ ബന്ധം പുലർത്തുന്ന കടലിനെ പ്രമേയമാക്കുന്ന ഡിസൈനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കപ്പൽ, വല, സമുദ്രജീവികൾ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മഹാൻമാരുടെ ചിത്രങ്ങൾ ഇല്ലാതെ നോട്ടുകൾ പുറത്തുവരുന്നത്. 50, 100, 200 ക്രോണർ നോട്ടുകളുടെ ഡിസൈനും പുറത്തുവിട്ടുകഴിഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ