ബനിയാസ് ലൈഫ് കെയർ ഹോസ്പിറ്റൽ ലബോറട്ടറിക്ക് ഗുണമേന്മ അംഗീകാരം
Friday, November 25, 2016 4:06 AM IST
അബുദാബി: വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ കീഴിൽ ബനിയാസിൽ പ്രവർത്തിക്കുന്ന ബനിയാസ് ലൈഫ് കെയർ ഹോസ്പിറ്റലിന്റെ ലബോറട്ടറിക്ക് ദുബായ് അക്രഡിറ്റേഷൻ സെന്ററിന്റെ ഗുണമേന്മ അംഗീകാരമായ ഐഎസ്ഒ 15189– 2012 ലഭിച്ചു. അബുദാബിയിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ ആശുപത്രിയാണ് ലൈഫ് കെയർ ബനിയാസ്.

ലൈഫ് കെയർ ഓപ്പറേഷൻസ് ഡയറക്ടർ ഡോ. ബാസം ഹംദാൻ, വിപിഎസ് സീനിയർ ഡയറക്ടർ ഡോ. ചാൾസ് സ്റ്റാൻഡ്ഫോർഡ് എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചുള്ള സുരക്ഷിതത്വത്തിലും പരിശോധന ഫലത്തിലെ കൃത്യതയും മാനദണ്ഡമായി നടത്തുന്ന നിലവാര പരിശോധനകൾക്കുശേഷമാണ് ദുബായ് അക്രഡിറ്റേഷൻ സെന്റർ ഈ അംഗീകാരം നൽകുന്നതെന്ന് സെന്റർ ഡയറക്ടർ ഡോ. ആമിന അഹമ്മദ് മുഹമ്മദ് അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള