‘താങ്ക്സ് ഗിവിംഗ്: ദൈവത്തോട് നന്ദി പറയാനുള്ള അവസരമാകണം’
Friday, November 25, 2016 4:04 AM IST
ഡാളസ്: ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവകാംഗങ്ങൾ താങ്ക്സ് ഗിവിംഗ് വിപുലമായി ആഘോഷിച്ചു. നവംബർ 24ന് രാവിലെ ഒമ്പതിന് നടന്ന വിശുദ്ധ കുർബാനക്ക് ഇടവക വികാരി റവ. ഷൈജു പി. ജോൺ നേതൃത്വം നൽകി.

പ്രവാസികളായ മലയാളികൾ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഐശ്വര്യ സമൃദ്ധമായ ജീവിതത്തിൽ ദൈവത്തോട് നന്ദി കരേറ്റുവാൻ താങ്ക്സ് ഗിവിംഗ് ആഘോഷം അവസരമാക്കണമെന്ന് റവ. ഷൈജു പി. ജോൺ സന്ദേശത്തിൽ ഇടവക ജനങ്ങളെ ആഹ്വാനം ചെയ്തു. തുടർന്ന് ഫെല്ലോഷിപ് ഹാളിൽ സ്നേഹ വിരുന്നും ഒരുക്കി.

റിപ്പോർട്ട്: എബി മക്കപ്പുഴ