ഷിക്കാഗോ കെസിഎസ് ക്നാനായ നൈറ്റ് പ്രൗഢഗംഭീരമായി
Friday, November 25, 2016 2:44 AM IST
ഷിക്കാഗോ : ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (കെസിഎസ്) ആഭിമുഖ്യത്തിൽ താഫ്റ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ട ക്നാനായ നൈറ്റ് സിനിമാതാരം ലാലു അലക്സ് ഉൽഘാടനം ചെയ്തു. കെസിഎസ് പ്രസിഡന്റ് ജോസ് കണിയാലി അദ്ധ്യക്ഷത വഹിച്ചു. ആൽവിൻ ആനിത്തോട്ടം, ഡാനിയൽ തിരുനെല്ലിപ്പറമ്പിൽ എന്നിവർ ദേശീയഗാനം ആലപിച്ചു. വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, സേക്രട്ട് ഹാർട്ട് ഫൊറോനാ വികാരി ഫാ. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ബോബൻ വട്ടംപുറത്ത്, ഡി.കെ.സി.സി ലീഡർ സിറിയക് പുത്തൻപുരയിൽ, കെസിഎസ് നിയുക്‌ത പ്രസിഡന്റ് ബിനു പൂത്തുറയിൽ, സ്പോർട്ട് ഫോറം ചെയർമാൻ ഷിജു ചെറിയത്തിൽ എന്നിവർ പ്രസംഗിച്ചു.

പ്രതിഭാ തച്ചേട്ട് (വിമൻസ് ഫോറം), സക്കറിയ ചേലയ്ക്കൽ, റ്റിനു പറഞ്ഞാട്ട് (കെസിസിഎൻഎ), ജോസ്മോൻ ചെമ്മാച്ചേൽ (കെസിവൈഎൽ), ജിബിറ്റ് കിഴക്കേക്കുറ്റ് (യുവജനവേദി), ജോസ് സൈമൺ മുണ്ടപ്ലാക്കിൽ (ലെയ്സൺ ബോർഡ്), മജു ഓട്ടപ്പള്ളിൽ (ലെജിസ്ലേറ്റീവ് ബോർഡ്), ഡെന്നി പുല്ലാപ്പള്ളിൽ, ജോബി ഓളിയിൽ, ജോയൽ ഇലക്കാട്ട്(എന്റർടെയിന്റ്മെന്റ് കമ്മറ്റി), തോമസ് കല്ലിടുക്കിൽ (സീനിയർ സിറ്റിസൺസ്), ഫിലിപ്പ് ഇലക്കാട്ട് (ഗോൾഡീസ്), സ്റ്റീഫൻ ഒറ്റയിൽ (കെ.സി.ജെ.എൽ), ഷാനിൽ വെട്ടിക്കാട്ട് (കിഡ്സ് ക്ലബ്), സിസ്റ്റർ സിൽവേരിയോസ് എന്നിവരും സന്നിഹിതരായിരുന്നു.

ജനറൽ സെക്രട്ടറി ജീനോ കോതാലടിയിൽ സ്വാഗതവും വൈസ്പ്രസിഡന്റ് റോയി നെടുംചിറ കൃതജ്‌ഞതയും പറഞ്ഞു. ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി സണ്ണി ഇടിയാലിൽ എന്നിവർ എം.സി മാരായിരുന്നു. മികച്ച പ്രവർത്തനങ്ങളുടെ അടിസ്‌ഥാനത്തിൽ സ്പോർട്ട് ഫോറം ചെയർമാൻ ഷിജു ചെറിയത്തിൽ, എന്റർടെയിന്റ്മെന്റ് കമ്മിറ്റി ചെയർപേഴ്സൺ ഡെന്നി പുല്ലാപ്പള്ളിൽ, കെസിഎസ് വെബ്സൈറ്റ് കമ്മിറ്റി ചെയർമാൻ ദിലീപ് മാധവപ്പള്ളിൽ, കെ.സി.എസ് ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ബൈജു കുന്നേൽ എന്നിവരെ അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. കലാതിലകം അനുഷ ജോസഫ് കുന്നത്തുകിഴക്കേതിൽ, കലാപ്രതിഭ റ്റോബി കൈതക്കതൊട്ടിയിൽ, റൈസിംഗ് സ്റ്റാർസ് ആയ ഡാനിയൽ തിരുനെല്ലിപ്പറമ്പിൽ, അലക്സ് ജോൺ റ്റോമി ചക്കാലക്കൽ എന്നിവർക്ക് ട്രോഫികൾ സമ്മാനിക്കപ്പെട്ടു. ക്നാനായ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഉഴവൂർ–കടുത്തുരുത്തി ഫൊറോനകൾക്ക് വേണ്ടി ബിജു തുരുത്തിയിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി കോർഡിനേറ്റർമാരായ ജോസ് മണക്കാട്ട്, ഷൈബു കിഴക്കേക്കുറ്റ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.



മുഖ്യാതിഥി ലാലു അലക്സിന് പ്രസിഡന്റ് ജോസ് കണിയാലിയും ട്രഷറർ സ്റ്റീഫൻ കിഴക്കേക്കുറ്റും ചേർന്ന് പ്രശംസാഫലകം സമ്മാനിച്ചു. പേരന്റ് പെട്രോളിയം ആയിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. ബിനു പൂത്തുറയിലിന്റെ നേതൃത്വത്തിലുള്ള അടുത്ത രണ്ടുവർഷത്തെ പുതിയ ഭാരവാഹികളെ പ്രസിഡന്റ് ജോസ് കണിയാലി സദസ്സിന് പരിചയപ്പെടുത്തി. വിവിധ പോഷകസംഘടനകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി. 120 ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കിഡ്സ് ക്ലബ് നടത്തിയ പ്രോഗ്രാം പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി. സമയ തേക്കുംകാട്ടിൽ, ഷാനിൽ വെട്ടിക്കാട്ട്, ഡാൻസ് മാസ്റ്റർ തോമസ് ഒറ്റക്കുന്നേൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. ആൽവിൻ ആനിത്തോട്ടം, ധന്യാ വലിയമറ്റം എന്നിവർ കലാപരിപാടികളുടെ എം.സിമാരായിരുന്നു. ഡെന്നി പുല്ലാപ്പള്ളിൽ, ജോബി ഓളിയിൽ, ജോയൽ ഇലക്കാട്ട് എന്നിവരടങ്ങിയ കമ്മിറ്റി കലാപരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് : ജീനോ കോതാലടിയിൽ