‘യൂത്ത് ലൈവ് 2016’ 25ന്
Thursday, November 24, 2016 10:14 AM IST
ജിദ്ദ: യൂത്ത് ഇന്ത്യ ജിദ്ദ നോർത്ത് ചാപ്റ്റർ ‘സമാധാനം മാനവികത’ എന്ന കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘യൂത്ത് ലൈവ് 2016’ വിവിധ പരിപാടികളോടെ ജിദ്ദയിലെ കുവൈസയിൽ സംഘടിപ്പിക്കുന്നു.

നവംബർ 25ന് (വെള്ളി) വൈകുന്നേരം പാചകമേളയോടെ തുടങ്ങുന്ന പരിപാടികൾ രാത്രി 10.30ന് നാടകത്തോടെ അവസാനിക്കും.

പാചക മത്സരം, സാംസ്കാരിക സമ്മേളനം, കലാ സന്ധ്യ, പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേള, ജിദ്ദയിലെ പ്രഗത്ഭരായ അഭിനേതാക്കൾ അഭിനയിക്കുന്ന നാടകം തുടങ്ങിയവ പരിപാടികളുടെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: 0569575074, 0546255136.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ