താങ്ക്സ് ഗിവിംഗ് ആശംസകൾ നേർന്നു
Thursday, November 24, 2016 7:05 AM IST
ഡാളസ്: അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ എല്ലാ അമേരിക്കൻ നിവാസികൾക്ക് താങ്ക്സ് ഗിവിംഗ് ആശംസകൾ നേർന്നു.

വൈവധ്യമാർന്ന സംസ്കാരങ്ങളുടെ നിറകുടമായ അമേരിക്കയിൽ നാം ജീവിക്കുമ്പോൾ ദൈവം തന്നിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാൻ ഈ ദിനം തീരട്ടെ എന്ന് പ്രസിഡന്റ് എബി തോമസ് ആശംസ സന്ദേശത്തിൽ പറഞ്ഞു.

അമേരിക്കയിൽ ഓരോ വർഷവും നവംബർ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ചയാണ് താങ്ക്സ് ഗിവംഗ് ദിനമായി ആചരിക്കുന്നത്. ജനങ്ങൾ തങ്ങൾക്ക് ലഭ്യമായ അനുഗ്രഹങ്ങളും നേട്ടങ്ങളും വിലയിരുത്താനും അതിനു സഹായകമായവർക്ക് നന്ദി പറയാനും തങ്ങളുടെ ഉറ്റവരും കുടുംബാംഗങ്ങളും പ്രായമായ മാതാപിതാക്കളെയുമൊക്കെ സന്ദർശിക്കുകയും അവരോടൊത്ത് സമയം ചെലവഴിക്കാനും ഇഷ്ട വിഭവങ്ങൾ ആസ്വദിക്കുവാനും ഈ ദിനം ഉപയോഗിക്കുന്നു.

താങ്ക്സ് ഗിവിംഗ് ദിനാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെ വൻ നഗരങ്ങളിൽ പതിനായിരങ്ങൾ പങ്കെടുക്കുന്ന പരേഡും അരങ്ങേറും. ബലൂണുകൾ, ബാന്റ് മേളങ്ങൾ, ഫ്ളോട്ടുകൾ, നൃത്തങ്ങൾ തുടങ്ങിയ പരേഡിന്റെ ഭാഗമായിരിക്കും.