യുടിഎസ്സി സൗദി കെപിഎൽ രണ്ടാം എഡിഷൻ ടൂർണമെന്റിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു
Thursday, November 24, 2016 7:01 AM IST
ജിദ്ദ: യുടിഎസ്സി സൗദി (യുണൈറ്റഡ് തലശേരി സ്പോർട്സ് ക്ലബ്) അവതരിപ്പിക്കുന്ന കെപിഎൽ (കണ്ണൂർ പ്രീമിയർ ലീഗ്) രണ്ടാം എഡിഷൻ ടൂർണമെന്റിന്റെ പ്രചാരണ പരിപാടി മീഡിയ ഫോറം പ്രസിഡന്റ് ജാഫറലി പാലക്കോടും ഏഷ്യാനെറ്റ് റിപ്പോർട്ടർ ജലീൽ കണ്ണമംഗലവും ചേർന്ന് ഉദ്ഘാടനം ചെയ്തു.

രാരാ ആവിസ് റസ്റ്ററന്റിൽ നടന്ന പരിപാടിയിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന മുഴുവൻ കളിക്കാരും സ്പോൺസർമാരും വിശിഷ്‌ടാതിഥികളും പങ്കെടുത്തു.

ടൂർണമെന്റിൽ പങ്കെടുക്കുന്ന നാല് ടീമുകളുടെ ജേഴ്സി പ്രകാശനം ടൈറ്റിൽ സ്പോൺസർ ഫൂച്ചർലൈറ്റ് മാനേജിംഗ് ഡയറക്ടർ താജുദ്ദീൻ, അൽ കബീർ ഫുഡ് പ്രതിനിധി ഉബൈദുല്ലാഹ്, രാരാ ആവിസ് റസ്റ്ററന്റ് മാനേജർ സഫ്രിയാസ്, ഫീനിക്സ് ഡക്ട് പ്രതിനിധി കെ.എം. റിയാസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

കണ്ണൂർ ജില്ലയിലെ ക്രിക്കറ്റ് കളിക്കാരെ ഒരു കുടക്കീഴിൽ അണിനിരത്തിയാണ് കെപിഎൽ അഥവാ കണ്ണൂർ പ്രീമിയർ ക്രിക്കറ്റ് ലീഗ് രൂപം കൊണ്ടത്. നാല് ടീമുകളായി തിരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. റിയാസ് ടിവി നയിക്കുന്ന താണ ചാലഞ്ചേഴ്സ്, ഷാനിയുടെ നേതൃത്വത്തിൽ ലോഗൻസ് ടെൽകൻസ്, റഫ്ഷാദ് നയിക്കുന്ന സിറ്റി റൈഡേഴ്സ്, ഹിശാംതാഹയുടെ സ്റ്റേഡിയം ഫിനിക്സ് ഡക്കറ്റ് ടീമുകൾ ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും. 12 ഓവർ വീതമുള്ള മത്സരങ്ങൾ ഖാലിദ് ബിൻ വലീദ് ഗ്രൗണ്ടിൽ (ബദർ ബേക്കറിക്ക് സമീപം) ആണ് നടത്തുന്നത്. എട്ടുആഴ്ചകൾ നീണ്ടു നിൽക്കുന്ന മത്സരങ്ങളുടെ ഫൈനൽ 2017 ജനുവരി ആദ്യ വാരം നടക്കും.

കെപിഎൽ ചെയർമാൻ ഫിറോസ് കണ്ണൂർ അധ്യക്ഷത വഹിച്ച പരിപാടി ഖാലിദ് അബ്ദുള്ളയുടെ ഖിറാത്തോടെ ആരംഭിച്ചു. കെപിഎൽ ടെക്നിക്കൽ മേധാവി റിയാസ് അബ്ദുൾഖാദർ, ഷാനി പടിഞ്ഞാറെപുരയിൽ, ഹിശാം മാഹി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ