സംസ്കൃതി കേരളീയം 2016: ഡിസംബർ രണ്ടിന്
Wednesday, November 23, 2016 10:18 AM IST
ദോഹ: സംസ്കൃതി സിറ്റി എക്സ്ചേഞ്ചുമായി ചേർന്ന് ‘കേരളീയം 2016’ എന്ന പേരിൽ കലാനിശ സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിന് (വെള്ളി) വൈകുന്നേരം ആറു മുതൽ എംഇഎസ് ഇന്ത്യൻ സ്കൂളിലാണ് പരിപാടി.

പ്രശസ്ത സിനിമ താരവും നർത്തകിയുമായ രമ്യാ നമ്പീശൻ, കലാമണ്ഡലം ഗോപാലകൃഷ്ണൻ എന്നിവർ നയിക്കുന്ന കേരളത്തനിമയുള്ള നൃത്തശില്പങ്ങളാണ് പരിപാടിയുടെ മുഖ്യ ആകർഷണം. പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഔദ്യോഗിക ഉദ്ഘാടനം സിറ്റി എക്സ്ചേഞ്ച് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഷറഫ് പി. ഹമീദ് സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീലിന് നല്കി നിർവ്വഹിച്ചു. മാക്സ് മീഡിയ ആൻഡ് ഈവന്റ്സ് ആണ് പരിപാടിയുടെ ഈവന്റ് മാനേജ്മെന്റ് നിർവഹിക്കുന്നത്. സിറ്റി എക്സ്ചേഞ്ചാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.

വാർത്താസമ്മേളനത്തിൽ സംസ്കൃതി പ്രസിഡന്റ് എ.കെ. ജലീൽ, കേരളീയം 2016 ചെയർമാൻ സമീർ സിദ്ധിഖ്, ജനറൽ കൺവീനർ പി.എൻ. ബാബുരാജൻ, സിറ്റി എക്സ്ചേഞ്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷറഫ് പി. ഹമീദ്, ഓപ്പറേഷൻസ് മാനേജർ ഷനിബ് ഷംസുദ്ദീൻ, മാർക്കറ്റിംഗ് മാനേജർ ഹസൻ അബ്ദുള്ള, സംസ്കൃതി കേന്ദ്ര എക്സിക്യുട്ടീവ് അംഗങ്ങളായ അഹമ്മദ്കുട്ടി അരളായിൽ, വിജയകുമാർ, രാജീവ് രാജേന്ദ്രൻ, ഒമർ ബാനിഷ് തുടങ്ങിയവർ പങ്കെടുത്തു.