ജർമനിയിൽ സന്യസ്തർക്കായി ധ്യാനം
Wednesday, November 23, 2016 9:07 AM IST
ഷോൺസ്റ്റർ: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഒരുക്കമായ വലിയ നോമ്പിൽ വിശുദ്ധ വാരത്തോടനുബന്ധിച്ച് ജർമനിയിലെ സന്യസ്തർക്കായി ധ്യാനം നടത്തുന്നു.

2017 ഏപ്രിൽ ഒന്ന് (ശനി) വൈകുന്നേരം നാലിന് ആരംഭിച്ച് ആറിന് (വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നുവരെ ജർമനിയിലെ കൊബ്ലെൻസിന് അടുത്തുള്ള വല്ലെൻഡാർ പട്ടണത്തിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ ഷോൺസ്റ്റാറ്റിൽ (Schönstatt, Haus der Familie, Höhrer tSr. 115, 56179 Vallendar) ആണ് ധ്യാനം. പോട്ടഡിവൈൻ മിനിസ്ട്രിയിലെ ഫാ. ജോർജ് പനയ്ക്കൽ വിസി ആണ് ധ്യാനം നയിക്കുന്നത്.

വിവരങ്ങൾക്ക്: Father Renny Mundenkurian, Tel.: 07139 9315197; Sister Roseline SABS, Tel.: 06341176031.