ഡാളസിൽ ഓർത്തഡോക്സ് സഭാ സെക്രട്ടറിക്ക് സ്വീകരണം നൽകി
Wednesday, November 23, 2016 8:45 AM IST
ഡാളസ്: സ്വകാര്യ സന്ദർശനാർഥം ഡാളസിൽ എത്തിച്ചേർന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ സെക്രട്ടറി ജോർജ് ജോസഫിന് ഡാളസിൽ സ്വീകരണം നൽകി. സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാർമേഴ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. രാജു ദാനിയേൽ, പി.എം. തോമസ് രാജൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.

നവംബർ 21ന് സണ്ണിവെയ്ൽ ഐലന്റ് പാർക്ക് വസതിയിൽ ചടങ്ങിൽ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാര ജേതാവും ആറന്മുള എംഎൽഎയുമായ വീണ ജോർജ്, ഇന്ത്യ പ്രസ് ക്ലബിനെ പ്രതിനിധീകരിച്ചു നാഷണൽ ജോ. സെക്രട്ടറി പി. പി. ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.

ഓർത്തഡോക്സ് സഭയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചും അമേരിക്കയിൽ സഭയ്ക്കുണ്ടായ വളർച്ചയെക്കുറിച്ചും സഭാ സെക്രട്ടറിയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചർച്ച നടത്തി.