ഇന്ത്യാ ക്രിസ്ത്യൻ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ നേതാക്കൾക്ക് ഊർശ്ലേമിൽ സ്നേഹവിരുന്ന്
Wednesday, November 23, 2016 8:42 AM IST
ഹൂസ്റ്റൺ: ഇന്ത്യാ ക്രിസ്ത്യൻ കര്യൂണിറ്റി ഓഫ് ഹൂസ്റ്റൺ പ്രവർത്തകർക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്‌ഥാനമായ ഊർശ്ലേം അരമനയിൽ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാർ യൂസേബിയോസിന്റെ നേതൃത്വത്തിൽ സ്നേഹവിരുന്ന് നൽകി.

നവംബർ 21ന് വൈകുന്നേരം ഏഴിന് എക്യുമെനിക്കൽ കമ്യൂണിറ്റിയുടെ പ്രത്യേക യോഗത്തിൽ റവ. കെ.ബി. കുരുവിള പ്രാരംഭ പ്രാർഥന നടത്തി. തുടർന്ന് യൂസേബിയോസ് സന്ദേശം നൽകി. ഹൂസ്റ്റണിലെ എക്യുമെനിക്കൽ കൂട്ടായ്മയുടെ സുഗമമായ നടത്തിപ്പിന് എല്ലാ വൈദികരും ആത്മാർഥമായി സഹകരിക്കണമെന്ന് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

ഹൂസ്റ്റണിലെ ക്ലർജി ഫെലോഷിപ്പ് ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി യൂസേബിയോസിന്റെ നിർദ്ദേശപ്രകാരം റവ. കെ.ബി. കുരുവിളയെ ക്ലർജി ഫെലോഷിപ്പ് കോർഡിനേറ്റിംഗ് സെക്രട്ടറിയായി തെരഞ്ഞെടുത്തു. ആദ്യ ക്ലർജി ഫെലോഷിപ്പ് 2017 ജനുവരി ഒമ്പതിന് അലക്സിയോസ് മാർ യൂസേബിയോസിന്റെ അധ്യക്ഷതയിൽ ചേരും.

യോഗത്തിൽ പ്രസിഡന്റ് ഫാ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പാ, സെക്രട്ടറി രവി വർഗീസ് പുളിമൂട്ടിൽ പ്രസംഗിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി