മെൽബൺ മലയാളികൾ പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിക്കും
Wednesday, November 23, 2016 5:08 AM IST
മെൽബൺ: കേരളത്തിലെ സഹകരണപ്രസ്‌ഥാനങ്ങളെ തകർക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കുന്ന കേരളത്തിലെ പൊതുമനസിനൊപ്പം മെൽബൺ മലയാളികളും ഐക്യപ്പെടുന്നു. മെൽബൺ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ ആഭിമുഖ്യത്തിൽ നവംബർ 27ന് (ഞായർ) വൈകുന്നേരം 6.30ന് ലാലൂർ കായർ റസ്റ്ററന്റിൽ നടക്കുന്ന യോഗത്തിൽ മെൽബണിലെ ഒഐസിസി, കേരള കോൺഗ്രസ് അനുഭാവികളും ജനാധിപത്യ വിശ്വാസികളും പങ്കെടുക്കും.

നോട്ട് റദ്ദാക്കൽ, സഹകരണ ബാങ്ക് നിയന്ത്രണം, പ്രവാസികളുടെ കൈവശമുള്ള 500, 1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഓസ്ട്രേലിയൻ ഹൈകമ്മീഷണർ വഴി പ്രധാനമന്ത്രിക്ക് നൽകാനായി നിവേദനം തയാറാക്കുവാനുമാണ് യോഗം ചേരുന്നത്.

വിവരങ്ങൾക്ക്: 0415906017.