വാഹനാപകടത്തിൽ മലയാളി മരിച്ചു
Wednesday, November 23, 2016 3:05 AM IST
ജിദ്ദ: കോഴിക്കോട് കോടച്ചേരി നുറമ്മത്തോട് സാബ്രിക്കൽ വീട്ടിൽ സജി മാത്യു (42) ജിദ്ദയിൽ നിന്നു 210 കിലോമീറ്റർ അകലെ മദീന റോഡിൽ അൽഅംന (സാസ്ക്കോ പെട്രോൾ പമ്പിന്) എന്ന സ്‌ഥലത്ത് വെച്ച് ചൊവ്വാഴ്ച പുലർച്ചെ വാഹനത്തിന്റെ ആക്സിൽ പൊട്ടി വാഹനം മറിഞ്ഞാണ് അപകടം ഉണ്ടായത്. എസി ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ജോലി സ്‌ഥലത്തു നിന്ന് ജിദ്ദ യിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. ജിദ്ദയിലെ മക്രോണയിലാണ് കുടുംബ സഹിതം താമസം, പിതാവ് മാത്യു, മാതാവ് സിസിലി. ഭാര്യ അന്നമ്മ ദേവസ്യ. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട്.

ഭാര്യ ജിദ്ദ നാഷണൽ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുന്നു. 15 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു, മൃതദേഹം സാസക്കോയിക്ക് അടുത്തുള്ള ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു, നിയമ സഹായത്തിനായി നവോദയ പ്രവർത്തകനായ നൗഷാദ് പെരിന്തൽമണ്ണ ഉണ്ട്.

റിപ്പോർട്ട്: മുസ്തഫ കെ.ടി പെരുവള്ളൂർ