ഡൽഹി സദാർ ബസാറിൽ തീപിടിത്തം
Wednesday, November 23, 2016 2:20 AM IST
ന്യൂഡൽഹി: ഡൽഹി സദാർ ബസാറിലെ മാർക്കറ്റിൽ വൻ തീപിടിത്തം. അഗ്നിബാധയിൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. നിരവധി കടകൾ അഗ്നിക്കിരയായി. നാശനഷ്ടങ്ങൾ എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. അഗ്നിശമനസേനയുടെ ഒമ്പതു യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിനുള്ള കാരണം എന്താണന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.