ഒമാനിൽ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു
Wednesday, November 23, 2016 2:11 AM IST
മസ്കറ്റ്: ഒമാനിലെ ബറകയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം വളാഞ്ചേരി വൈലത്തൂർ പാറക്കോട് സ്വദേശി പൊട്ടച്ചോള അമീർ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്.

മരിച്ച അമീറിന്റെ മക്കളായ ദിൽഹ സാബി (8), ഫാത്തിമ ജിഫ്ന (2) എന്നിവരെ ഗുരുതരാവസ്ഥയിൽ അൽ ഹൂദ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറിന് ബറക—നഖൽ റോഡിലാണ് അപകടമുണ്ടായത്.