പ്രോസ്പെർ ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്പിന് ഉജ്‌ജ്വല സമാപനം
Tuesday, November 22, 2016 9:43 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ യുവജന സംഘടനയായ മെൽബൺ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ (ഗഇഥഘ) നേതൃത്വത്തിൽ നടന്ന ത്രിദിന ക്യാമ്പ് ‘പ്രോസ്പെർ ഇൻ ഫെയ്ത് ആൻഡ് ഫ്രണ്ട്ഷിപ്’ ഉജ്‌ജ്വല സമാപനം.

അലക്സാണ്ട്ര അഡ്വഞ്ചർ റിസോർട്ടിൽ നവംബർ 18, 19, 20 തീയതികളിൽ നടന്ന ക്യാമ്പിൽ മെൽബണിലെ ക്നാനായ കത്തോലിക്ക യുവജനങ്ങളുടെ ഐക്യവും സഹകരണവും ഊട്ടിഉറപ്പിക്കുന്നതിന് ഏറെ സഹായകമായി.

വിവിധതരം പരിപാടികളാണ് സംഘാടകർ ക്യാമ്പിൽ ഒരുക്കിയിരുന്നത്. ഡോ. ആൻഡ്രൂസ് ക്രിസ്റിഗോ, ഡോണി പീറ്റർ, ബ്രദർ ജിജിമോൻ കുഴിവേലിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ തരം ക്ലാസുകൾ, ഐസ് ബ്രേക്കിംഗ്, ഡിബേറ്റ്സ്, സനീഷ് പാലക്കാട്ടിന്റെ നേതൃത്വത്തിൽ വിവിധതരം മത്സരങ്ങൾ, അജുമോൻ ഏബ്രഹാമിന്റെ കുക്കറി ക്ലാസ്, കനോയിംഗ്, ട്രഷർ ഹണ്ട്, ക്യാമ്പ് ഫയർ എന്നിവയായിരുന്നു പ്രധാന പരിപാടികൾ. സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കലിന്റ കാർമികത്വത്തിൽ എല്ലാദിവസവും നടന്ന വിശുദ്ധ കുർബാന ക്യാമ്പിന് ആത്മീയ ഉണർവേകി.

ബെസ്റ്റ് മെയിൽ ക്യാമ്പർ ആയി സ്റ്റെബിൻ സ്റ്റീഫനും അലക്സ് വടക്കേക്കരയും ബെസ്റ്റ് ഫിമെയിൽ ക്യാമ്പർ ആയി ഷാരൻ പത്തുപറ, ജെനറ്റ് ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

മെൽബണിലെ ക്നാനായ യുവജനങ്ങൾക്ക് ആഘോഷവും ആവേശവും ആയിത്തീർന്ന ക്യാമ്പിന് നേതൃത്വം കൊടുത്ത ജോയൽ ജോസഫ് (പ്രസിഡന്റ്), ഡെൻസിൽ ഡൊമിനിക് (സെക്രട്ടറി), ജോയൽ ജിജിമോൻ, ജെറിൻ എലിസബത്ത്, കെസിവൈഎൽ ഡയറക്ടർമാരായ അനൂപ് ജോസഫ്, സോജി അലൻ എന്നിവരെയും ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ അനുമോദിച്ചു.

റിപ്പോർട്ട്: സോളമൻ ജോർജ്