കെഇഎ സിറ്റി യൂണിറ്റ് രക്‌തദാന ക്യാമ്പ് 25ന്
Tuesday, November 22, 2016 9:25 AM IST
കുവൈത്ത്: കാസർഗോഡ് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ കുവൈത്ത് സിറ്റി യൂണിറ്റ് ബ്ലഡ് ബാങ്ക് ജാബ്രിയയുടെ സഹകരണത്തോടെ നടത്തുന്ന രക്‌തദാന ക്യാമ്പ് നവംബർ 25ന് (വെള്ളി) ഉച്ചകഴിഞ്ഞ് ഒന്നു മുതൽ ആറു വരെ ജാബ്രിയ ബ്ലഡ് ബാങ്കിൽ നടക്കും.

വിവരങ്ങൾക്ക്: റസാഖ് ചെമ്മനാട് 65797657, മൊയ്തീൻ ഉദുമ 50272999, കബീർ തളങ്കര 99360135.

റിപ്പോർട്ട്: സലിം കോട്ടയിൽ