ശിശുദിനം ആഘോഷിച്ചു
Monday, November 21, 2016 10:13 AM IST
റിയാദ്: റിയാദിലെ പ്രമുഖ കുടുംബകൂട്ടായ്മ ആയ തറവാട് വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.

തറവാട് കാരണവർ മാത്യു വർഗീസ് ചാച്ചാ നെഹ്റുവും കുട്ടികളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. കരുണ സ്വാന്തനം തുടങ്ങിയ മാനവിക മൂല്യങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിനും ദാനധർമ ശീലങ്ങൾ വളർത്തുന്നതിനുമായി തറവാട് സ്നേഹനിധി പദ്ധതിക്കു തുടക്കമിട്ടു. ഇതു പ്രകാരം തറവാട് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്ത വഞ്ചിപെട്ടികളിൽ കുട്ടികൾ നിത്യവും ഒരു റിയാൽ വീതം നിക്ഷേപിക്കും. ഇങ്ങനെ സ്വരൂപിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഇതിന്റെ ഉദ്ഘാടനം ആദ്യ വഞ്ചിപ്പെട്ടി ചാച്ചാ നെഹ്റുവായ് വേഷമിട്ട പ്രണവ്ഗോപകുമാറിനു നൽകി തറവാട് കാര്യദർശി ഗോകുൽ പ്രസാദ് നിർവഹിച്ചു.

തുടർന്ന് ഷർനാസ് നാസിമുദ്ദീൻ നേതൃത്വം നൽകിയ കുട്ടികളുടെ കലാപരിപാടികൾ, ജിജു സ്റ്റീഫൻ നേതൃത്വം നൽകിയ മ്യൂസിക്കൽ ബാൻഡിന്റെ ആദ്യ ലൈവ് പ്രോഗ്രാമിൽ മാനസി രാജേഷ് (ഗിത്താർ) ടെറിൻ സ്റ്റീഫൻ, നമൻ രാജേഷ് (കീബോര്ഡ്) അഭിനിത് ബാബു, രാമൻ ബിനു, നന്ദന ജോയ്, അഭിനന്ദന ബാബു, നാരായൺ ബിനു, എന്നിവർ നിരന്ന ഓർക്കസ്ട്ര, ജയകൃഷ്ണന്റെ നേതൃത്വത്തിൽ തറവാട് കുടുംബങ്ങളുടെ സ്നേഹവിരുന്ന് എന്നിവയും പരിപാടികൾക്ക് മാറ്റുകൂട്ടി. ബൈജു അറക്കൽ പ്രസംഗിച്ചു.