ഇടവക ദിനം ആഘോഷിച്ചു
Monday, November 21, 2016 10:13 AM IST
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് പള്ളിയിവ് ഇടവക ദിനം ആഘോഷിച്ചു. ഫരീദാബാദ് രൂപത വികാരി ജനറാൾ മോൺ. ജോസ് ഇടശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാ. പയസ് മാലകണ്ടത്തിൽ, ഫാ. ജോസ് വെട്ടുകുഴി, കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.

ആഘോഷങ്ങളുടെ ഭാഗമായി ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്കോളർഷിപ്പ് വിതരണം, സ്നേഹവിരുന്ന് എന്നിവയും നടന്നു.

രാവിലെ നടന്ന ആദ്യകുർബാന സ്വീകരണത്തിനും സൈ്‌ഥര്യലേപന ശുശ്രൂഷയ്ക്കും മോൺ. ജോസ് ഇടശേരി മുഖ്യകാർമികത്വം വഹിച്ചു. ഫാ. പയസ് മാലകണ്ടത്തിൽ, ഫാ. ജോസ് വെട്ടുകുഴി എന്നിവർ സഹകാർമികരായിരുന്നു.