ഫിലഡൽഫിയയിൽ കർദിനാൾ വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഡിസംബർ മൂന്നിന്
Monday, November 21, 2016 8:34 AM IST
ഫിലഡൽഫിയ: എസ്എംസിസി ഫിലഡൽഫിയ ചാപ്റ്റർ ദേശീയതലത്തിൽ നടത്തിവരുന്ന കർദിനാൾ വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഡിസംബർ മൂന്നിന് (ശനി) നടക്കും. രാവിലെ ഏഴര മുതൽ വൈകുന്നേരം ആറു വരെ ഫിലഡൽഫിയ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബിന്റെ (NERC, 9379 Krewstown Road, Philadelphia PA 19115) ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടിലാണ് മത്സരം.

അമേരിക്കയിലെ സീറോ മലബാർ സഭയുടെ അത്മായ സംഘടനയായ സീറോ മലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്എംസിസി) വളർച്ചക്ക് ദേശീയതലത്തിലും രൂപതാതലത്തിലും വളരെയധികം സംഭാവനകൾ നൽകുകയും അതിന്റെ പ്രഥമ ഗ്രാൻഡ് പേട്രൻ സ്‌ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത അന്തരിച്ച മുൻ സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപും കർദിനാളുമായിരുന്ന മാർ വർക്കി വിതയത്തിലിന്റെ സ്മരണാർഥമാണ് ടൂർണമെന്റ് നടത്തുന്നത്.

എസ്എംസിസി ചാപ്റ്റർ സ്പിരിച്വൽ ഡയറക്ടറും സീറോ മലബാർ ഫൊറോനാപള്ളി വികാരിയുമായ ഫാ. ജോണികുട്ടി ജോർജ് പുലിശേരി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. പ്ലേ ഓഫ് മൽസരങ്ങൾക്കുശേഷം വൈകുന്നേരം നടക്കുന്ന ഫൈനലിൽ വിജയിക്കുന്ന ടീമിന് ജോസഫ് കൊട്ടുകാപ്പള്ളി സ്പോൺസർ ചെയ്യുന്ന കർദ്ദിനാൾ വിതയത്തിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും റണ്ണർ അപ് ടീമിന് എസ്എംസിസി എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. മികച്ച വ്യക്‌തിഗത മികവിനുള്ള ട്രോഫികളും ടൂർണമെന്റിന്റെ ഭാഗമായിരിക്കും.

ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഡോ. സക്കറിയാസ് ജോസഫിന്റെ നേതൃത്വത്തിൽ എസ്എംസിസി ഭാരവാഹികളെയും ഇടവകാംഗങ്ങളെയും യുവജനങ്ങളെയും സ്പോർട്സ് സംഘാടകരെയും ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ചാപ്റ്റർ വൈസ് പ്രസിഡന്റ് ഡോ. ജയിംസ് കുറിച്ചി, സെക്രട്ടറി ത്രേസ്യാമ്മ മാത്യു, ജോ. സെക്രട്ടറി ജോസഫ് കൊട്ടുകാപ്പള്ളി, ട്രഷറർ ലയോൺസ് തോമസ്, എം.സി. സേവ്യർ, ജോർജ് മാത്യു സിപിഎ, ദേവസിക്കുട്ടി വറീത്, ജോർജ് പനക്കൽ, സാബു ജോസഫ് സിപിഎ., ജോസ് മാളേയ്ക്കൽ, ജോസ് ആറ്റുപുറം, ജോർജ് ഓലിക്കൽ, ജെയ്ബി ജോർജ്, ആലീസ് ആറ്റുപുറം, ജോസ് പാലത്തിങ്കൽ, ജോയി കരുമത്തി, സിബിച്ചൻ ചെമ്പ്ളായിൽ, ജോസ് കുന്നേൽ എന്നിവർ ടൂർണമെന്റ് കോർഡിനേഷൻ ടീമിൽ പ്രവർത്തിക്കുന്നു. ആൻഡ്രു കന്നാടൻ ആണ് യൂത്ത് കോർഡിനേറ്റർ.

മൽസരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചാപ്റ്റർ പ്രസിഡന്റ് ഡോ. സക്കറിയാസ് ജോസഫ്, സെക്രട്ടറി ത്രേസ്യാമ്മ മാതു, ട്രഷറർ ലയോൺസ് തോമസ് (രാജീവ്) എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോണികുട്ടി പുലിശേരി 916 803 5307, ഡോ. സക്കറിയാസ് ജോസഫ് 484 802 9643, ലയോൺസ് തോമസ് 215 459 2942.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ