ഇടുക്കി അസോസിയേഷൻ ഫാമിലി പിക്നിക് സംഘടിപ്പിച്ചു
Monday, November 21, 2016 8:29 AM IST
കുവൈത്ത്: ഗൃഹാതുരത്വത്തിന്റെ ഓർമകൾ പുതുക്കി ഇടുക്കി അസോസിയേഷൻ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. വഫ്രയിൽ നടന്ന പരിപാടി പ്രസിഡന്റ് ബാബു പാറയാനി ഉദ്ഘാടനം ചെയ്തു. കൺവീനർ ജിജി മാത്യു, ഐവി അലക്സ്, ജോമോൻ ജേക്കബ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ വിവിധങ്ങളായ കായിക മത്സരങ്ങൾ നിയന്ത്രിച്ചു. പിക്നിക് സ്പോട്ടിനെ ലൊക്കേഷൻ ആക്കിക്കൊണ്ട് സിനിമ ഫോട്ടോഗ്രാഫർ സിജോ

ഏബ്രഹാമിന്റെ നേതൃത്തത്തിൽ നടന്ന ആൽബം ഷൂട്ടിംഗ് അംഗങ്ങൾക്ക് വ്യത്യസ്ത അനുഭവമായി. ജനറൽ സെക്രട്ടറി പ്രീത് ജോസ്, ട്രഷറർ ജോസഫ് മൂക്കൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ