ആവാസ് ജിദ്ദ സമാധാന സൗഹൃദ സംഗമം നടത്തി
Monday, November 21, 2016 8:24 AM IST
ജിദ്ദ: ആം ആദ്മി വെൽഫയർ അസോസിയേഷൻ ‘മാനുഷ്യരൊന്ന്’ എന്ന സമാധാന സൗഹൃദ സംഗമം നടത്തി.

ആം ആദ്മി മലപ്പുറം ജില്ലാ കൺവീനർ അഡ്വ. മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. ഫാസിസ്റ്റ് ശക്‌തികൾ ഭാരതത്തിൽ ഉണ്ടാക്കുന്ന വർഗീയതയുടെ ദൂരവ്യാപകമായ പരിണിത ഫലങ്ങളേയും അതിനെതിരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നില നിർത്താൻ മത രാഷ്ര്‌ടീയ ഭേദമില്ലാതെ ജനങ്ങൾ ഒരുമിക്കേണ്ടതിനെകുറിച്ചും അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു.

ചടങ്ങിൽ പ്രശസ്ത രാഷ്ര്‌ടീയ നിരീക്ഷകനും ബ്ലോഗറുമായ ബഷീർ വള്ളിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ആവാസ് പ്രസിഡന്റ് ഉസ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ‘മാനുഷ്യരൊന്ന്’ എന്ന വിഷയം സമീർ ഇല്ലിക്കൽ അവതരിപ്പിച്ചു. ഇ.എം. ജാഫർഖാൻ, അബ്ദുൾ അസീസ് കടലുണ്ടി (കടലുണ്ടി പ്രവാസി സംഘടന), അനീസ് തട്ടിയേക്കൽ (അമരബലം പ്രവാസി സംഘടന), അയൂബ് ഖാൻ (എടവണ്ണ പ്രവാസി സംഘടന), ഹനീഫ ഇയ്യംമടക്കൽ (ജയ്ഹിന്ദ് ടിവി), നാസർ കരുളായി (സിറാജ് ന്യൂസ്), ഹംസ പുത്തലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ