കേളിദിനം: സംഘാടക സമിതി ഓഫീസ് തുറന്നു
Monday, November 21, 2016 8:24 AM IST
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനാറാമത് വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘാടക സമിതി ഓഫീസ് തുറന്നു.

18ന് നടന്ന ചടങ്ങിൽ കേളി സെക്രട്ടറി റഷീദ് മേലേതിൽ ഉദ്ഘാടനം നിർവഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ കുഞ്ഞിരാമൻ, കെ.പി.എം സാദിഖ്, കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങളായ മെഹ്റൂഫ് പൊന്യം, കെ. വർഗീസ്, ഷമീർ കുന്നുമ്മൽ, റഫീഖ് പാലത്ത്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുധാകരൻ കല്യാശേരി, സുരേഷ് കണ്ണപുരം, ടി.ആർ. സുബ്രഹ്മണ്യൻ, ജോഷി പെരിഞ്ഞനം, ശ്രീകാന്ത് കണ്ണൂർ, സംഘാകടകസമിതി ഭാരവാഹികളായ പ്രഭാകരൻ, ഫൈസൽ മടവൂർ, മഹേഷ് കോടിയത്ത്, സിജിൻ കൂവള്ളൂർ, എന്നിവർ സന്നിഹിതരായിരുന്നു.

ആഘോഷ പരിപാടികളുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികൾ അടങ്ങുന്ന 251 അംഗ സംഘടക സമിതി രൂപീകരിച്ചു. വാർഷികത്തിന് മുന്നോടിയായി കേളി അംഗങ്ങൾക്കായി ഡിസംബർ 23ന് സെവൻസ് ഫുട്ബാൾ ടൂർണമെന്റ്, വിവിധ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വടംവലി, ക്വിസ്, കാരംസ് മത്സരങ്ങൾ, വിവിധ ആനുകാലിക വിഷയങ്ങളിൽ പൊതു സമൂഹത്തിനായി സെമിനാറുകൾ, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.