യാത്രയയപ്പ് നൽകി
Monday, November 21, 2016 8:20 AM IST
സൂറിച്ച്: നീണ്ട പതിനഞ്ചു വർഷത്തെ സ്വിറ്റ്സർലൻഡിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് തിരിച്ചു പോകുന്ന റോയ് മേനാച്ചേരിക്കും കുടുംബത്തിനും കെസിഎസ്സിയും ഏയ്ഞ്ചൽസ് ബാസലും സംയുക്‌തമായി യാത്രയയപ്പ് നൽകി.

യോഗത്തിൽ തോമസ് മൂക്കനാംപറമ്പിൽ മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് സിബി തോട്ടുകടവിൽ അധ്യക്ഷത വഹിച്ചു. കെസിഎസ്സിയുടെയും ഏയ്ഞ്ചൽസിന്റെയും സ്നേഹോപഹാരം ട്രഷറർ ബെന്നി മുട്ടാപ്പിള്ളിലും സെക്രട്ടറി ബോബി ചിറ്റാട്ടിലും സമ്മാനിച്ചു. ചടങ്ങിൽ കെസിഎസ്സിക്കുവേണ്ടി സെക്രട്ടറി ലാലു ചിറക്കൽ, ഏയ്ഞ്ചൽസ് ചാരിറ്റിക്കുവേണ്ടി പ്രസിഡന്റ് ആൻസമ്മ മുട്ടാപ്പിള്ളിയിൽ തുടങ്ങിയ പ്രമുഖർ സംസാരിച്ചു. വിരുന്നുസത്കാരത്തോടെ പരിപാടി സമാപിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ