ഫൗസിയ അക്ബറിന് ഔട്ട്സ്റ്റാൻഡിംഗ് പെർഫോർമൻസ് അവാർഡ്
Monday, November 21, 2016 8:19 AM IST
ദോഹ: മീഡിയ പ്ലസ് മാർക്കറ്റിംഗ് കോഓർഡിനേറ്റർ ഫൗസിയ അക്ബറിനെ ഔട്ട്സ്റ്റാൻഡിംഗ് പെർഫോർമൻസ് അവാർഡ് നൽകി ആദരിച്ചു. കഴിഞ്ഞ ഒൻപതു വർഷത്തോളം കമ്പനിയുടെ മാർക്കറ്റിംഗ് കോഓർഡിനേറ്ററായി ജോലി ചെയ്യുന്ന ഫൗസിയ അക്ബർ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സഹപ്രവർത്തകരുടേയും ഉപഭോക്‌താക്കളുടേയും മനം കവർന്നതായി കമ്പനി സിഇഒ അമാനുള്ള വടക്കാങ്ങര പറഞ്ഞു. ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിയെ ജനകീയമാക്കുന്നതിലും കൂടുതൽ വൃത്തങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലും ഫൗസിയയുടെ പങ്ക് പ്രശംസനീയമാണ്. മികച്ച മാർക്കറ്റിംഗ് ടൂളിനുള്ള കോഴിക്കോട് സർവകലാശാലയുടെ അവാർഡ് ഗൾഫ് ബിസിനസ് കാർഡ് ഡയറക്ടറിക്ക് ലഭിക്കാൻ കാരണമായത് ഫൗസിയയുടെ നേതൃത്വത്തിലുള്ള മീഡിയ പ്ലസ് ടീമിന്റെ പ്രവർത്തനങ്ങളാണ്.

കമ്പനി ചെയർമാൻ അലി അബ്ദുള്ള അൽ കഅബി അവാർഡ് സമ്മാനിച്ചു. മാനേജിംഗ് ഡയറക്ടർ ഷുക്കൂർ കിനാലൂർ, സിഇഒ അമാനുള്ള വടക്കാങ്ങര, ഓപ്പറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ദീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, അഫ്സൽ കിളയിൽ, സിയാഹുറഹ്മാൻ, ജോജിൻ മാത്യു, ഖാജ ഹുസൈൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.