ന്യൂയോർക്കിൽ വീണ ജോർജ് എംഎൽഎക്ക് സ്വീകരണം 22ന്
Saturday, November 19, 2016 6:33 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ സന്ദർശനം നടത്തുന്ന വീണ ജോർജ് എംഎൽഎക്ക് പത്തനംതിട്ട നിവാസികൾ സ്വീകരണം നൽകുന്നു. നവംബർ 22ന് (ചൊവ്വ) വൈകുന്നേരം ഏഴിന് ന്യൂയോർക്ക് ഗ്ലെൻ ഓക്സ്, സന്തൂർ ഇന്ത്യൻ റസ്റ്റാന്റിൽ (257-05, Union Turnpike, Glen Oaks,Queens, NY 11004) ആണ് സ്വീകരണ പരിപാടി. ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: റെജി വലിയകാല 516 343 9506, ജോർജ് തോമസ് (സണ്ണി) 516 849 9255, ഡോ. ജേക്കബ് തോമസ് 718 406 2541.

റിപ്പോർട്ട്: ജീമോൻ റാന്നി