ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബ് കുടുംബ നിശ വർണാഭമായി
Saturday, November 19, 2016 2:06 AM IST
ന്യൂയോർക്ക്: ന്യൂയോർക്ക് മലയാളി സ്പോട്സ് ക്ലബ്ബിന്റെ വാർഷിക കുടുംബനിശ നവംബർ പതിനൊന്നിനു വെള്ളിയാഴ്ച ന്യൂയോർക്കിലെ ഹിൽ സൈഡിലുള്ള രാജധാനി റസ്റ്റോറന്റിൽ വച്ചു അഘോഷപൂർവ്വം കൊണ്ടാടി. ക്വീൻസ് കൗൺസിൽമാൻ ബാരി ഗ്രോഡെൻഷിജ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ് പ്രസിഡന്റ് ഈപ്പൻ ചാക്കോ അദ്ദേഹത്തിനു ഫലകം നൽകികൊണ്ട് ക്ലബ്ബിന്റെ സ്നേഹാദരങ്ങൾ പ്രകടിപ്പിക്കുകയും പരിപാടികളിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു.

ഇരുപത്തിയൊമ്പതു വർഷങ്ങളുടെ നിറവിൽ എത്തി നിൽക്കുന്ന ക്ലബ്ബ് കഴിഞ്ഞ ഒമ്പത് വർഷങ്ങളായി കുടുംബനിശ നടത്തി വരുന്നു. വ്യത്യസ്തമായ കായിക മത്സര കളികളിൽ ഏർപ്പെട്ടിരിക്കുന്ന ക്ലബ്ബ് അംഗങ്ങൾക്ക് പരസ്പരം കണ്ടുമുട്ടാനും സൗഹൃദങ്ങൾ പങ്കിടാനുമായി വർഷം തോറും സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഈ നിശയിൽ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത് വിജയപ്രദമാക്കുന്നത് ക്ലബ്ബിന്റെ മറ്റൊരു നേട്ടമാണ്.

പ്രസിഡന്റ് ഈപ്പൻ ചാക്കോ ക്ലബിന്റെ വാർഷിക റിപ്പോർട്ട് വായിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായങ്ങൾ ചെയ്യുന്ന വ്യവസായ പ്രമുഖരേയും, തൊഴിൽപരമായി ഉന്നത നിലയിലുള്ളവരേയും പരിപാടിയിലേക്ക് അദ്ദേഹം സ്വാഗതം ചെയ്യുകയും അവരുടെ സഹായങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.



ക്ലബ്ബിന്റെ രൂപീകരണം, വളർച്ച, പുരോഗതി എന്നിവക്കെല്ലാം ഒപ്പം നിന്ന അംഗം രാജൻ ജെ വർഗീസിനെ ലൈഫ് ടൈം എച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. അതേപോലെ ഏറ്റവും ശ്രേഷ്ഠരായ കളിക്കാരായ മാത്യു ചെറുവേലി, ജോൺ കോരത്, ഷെറിൻ എബ്രാഹാം എന്നിവർക്കും അവാർഡുകൾ നൽജി ആദരിച്ചു.

പരിപാടികൾക്ക് കലാചാരുത പകരാനും സദസിനു വിനോദം നൽകാനുമായി മെറിൻ ജോർജിന്റെ നേതൃത്വത്തിൽ അങ്ങേറിയ ന്രുത്തങ്ങൾ മികവുറ്റതായിരുന്നു. നർത്തകിമാരായി എത്തിയ ബാലികമാരുടെ പ്രകടനം സദസ് നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു. സാജ് മാത്തായി നന്ദി പറഞ്ഞു. ഷെറിൻ എബ്രാഹം എംസിയായി പരിപാടികൾ നിയന്ത്രിച്ചു. ഈപ്പൻ ചാക്കോ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം