പി. ശ്രീരാമകൃഷ്ണൻ പാരീസ് സന്ദർശിച്ചു
Friday, November 18, 2016 10:00 AM IST
പാരീസ്: കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പാരീസ് സന്ദർശിച്ചു. ലണ്ടനിലും ബർമിംഗ്ഹാമിലും ചില പൊതു പരിപാടികളിൽ പങ്കെടുക്കാനെത്തിയ സ്പീക്കർ പാരീസും ജർമനിയും സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു.

ജർമനിയിൽ നിന്നും പാരീസിലെത്തിയ അദ്ദേഹം, ഈഫൽ ടവറും ടൗണിലെ പ്രധാനപ്പെട്ട ആകർഷണ കേന്ദ്രങ്ങളും കണ്ടു. ആർക് ദേ ട്രയംഫ്, നോട്ടർ ഡാം ചർച്ച്, ചാംപ്സ് എലീസേ സ്ട്രീറ്റ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശനം നടത്തി. ബുധനാഴ്ച രാവിലെ പാരീസ് ചാൾസ് ഡി ഗോൾ എയർപോട്ടിൽ നിന്നും സ്പീക്കർ ബർമിംഗ്ഹാമിലേക്ക് യാത്ര തിരിച്ചു. ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥനായ ജോസ് സിറിയക്, പാരീസിലെ മാധ്യമ പ്രവർത്തകനായ കെ.കെ. അനസ് തുടങ്ങിയവർ സ്പീക്കറെ യാത്രയയ്ക്കാൻ എയർപോട്ടിൽ എത്തിയിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ