മ്യൂണിക്കിൽ ജിജോ പറോക്കാരന്റെ ആത്മശാന്തിക്കായി ദിവ്യബലി 20ന്
Friday, November 18, 2016 10:00 AM IST
മ്യൂണിക്ക്: കഴിഞ്ഞ ദിവസം മ്യൂണിക്കിൽ നിര്യാതനായ ജിജോ പറോക്കാരന്റെ (മാർക്കറ്റിംഗ് ഓഫീസർ, ഇന്ത്യൻ ജനറൽ കോൺസുലേറ്റ്, മ്യൂണിക്ക്) ആത്മശാന്തിക്കായുള്ള ദിവ്യബലി മ്യൂണിക്കിലെ തിരുക്കുടുംബ ദേവാലയത്തിൽ (ഒഹ. എമാശഹശല ഗശൃരവല, അാ ആശലിലിസീൃയ 2, 81547* ങൗലിരവലി* (ഏശലശെിഴ) നവംബർ 20ന് (ഞായർ) ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.

ഭാര്യ നിഷ പുത്തൻപീടിക പടിഞ്ഞാറേത്തല കുടുംബാഗം. മകൾ: നക്ഷത്ര.

കൊളോണിൽ താമസിക്കുന്ന അങ്കമാലി സ്വദേശി ഡേവീസ് വടക്കുംചേരിയുടെ സഹോദരി പുത്രനാണ് പരേതൻ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ