മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക ദിനം 20ന്
Friday, November 18, 2016 9:58 AM IST
മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക ദിനാഘോഷവും കരുണയുടെ ജൂബിലി വർഷ സമാപനവും നവംബർ 20ന് (ഞായർ) ഫോക്നാർ സെന്റ് മാത്യൂസ് ദേവാലയത്തിൽ ആഘോഷിക്കുന്നു.

ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ആഘോഷമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യകാർമികനായിരിക്കും. തുടർന്ന് പാരീഷ്ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ ഹ*ം കൗൺസിലർ ജോസഫ് ഹവീൽ ഇടവകദിനാഘോഷം ഉദ്ഘാടനം ചെയ്യും. മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ അധ്യക്ഷത വഹിക്കും. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം മാർ ബോസ്കോ പുത്തൂർ നിർവഹിക്കും. യോഗത്തിൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ജനറൽ കൺവീനർ ജസ്റ്റിൻ പള്ളിയാൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് ഇടവകയിലെ 12 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സ്നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും.

വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ബേബിച്ചൻ ഏബ്രഹാം, ജോബി മാത്യു, ജനറൽ കൺവീനർ ജസ്റ്റിൻ പള്ളിയാൻ, പ്രോഗ്രാം കൺവീനർ സ്റ്റാൻലി ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഇടവകദിനാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.

വിലാസം: St.Matthew’s Church, 95 William Street, Fawkner.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ