സെന്റ് എവുപ്രാസ്യ മിഷൻ ഇടവകയായി ഉയർത്തി
Friday, November 18, 2016 9:54 AM IST
അഡ്ലെയ്ഡ്: മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സൗത്ത് ഓസ്ട്രേലിയയിലെ സെന്റ് എവുപ്രാസ്യ മിഷൻ ഇടവകപദവിയിലേക്ക് ഉയർത്തപ്പെടുന്നു. സൗത്ത് ഓസ്ട്രേലിയയിലെ സീറോ മലബാർ സഭയുടെ ആദ്യ ഇടവകയാണ് സെന്റ് എവുപ്രാസ്യ. ചെറിയ ഒരു കൂട്ടായ്മയായി തുടങ്ങി വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് മിഷനും ഇപ്പോൾ ഇടവകയുമായി മാറുമ്പോൾ എല്ലാ ഇടവകാംഗങ്ങളുടേയും അവർക്ക് നേതൃത്വം നൽകുന്ന ചാപ്ലിന്റേയും പ്രയത്നങ്ങളും പ്രാർഥനയും ശ്രമഫലമാണ് പുതിയ ഇടവ രൂപീകരണം.

നവംബർ 20ന് (ഞായർ) കരുണയുടെ വർഷാവസാനത്തോട് ചേർന്നു നടക്കുന്ന അഘോഷങ്ങൾക്കൊപ്പം മാർ ബോസ്കോ പുത്തൂരിന്റെ പ്രഖ്യാപനം ഇടവക വികാരി ഫാ. ബിജു ജോൺ ചുളയില്ലാപ്ലാക്കൽ വായിക്കും. വിശുദ്ധ ഏവുപ്രാസ്യമ്മയുടെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യത്തെ ഇടവകയാണ് ഇതെന്നതും ഒരു പ്രതേകതയാണ്. അന്നേ ദിവസം ഇടവകയുടെ വെബ്സൈറ്റും ഉദ്ഘാടനം ചെയ്യും.

വിശുദ്ധ എവുപ്രാസ്യമ്മയുടെയുടെ നൊവേനയിലും ആഘോഷമായ ദിവ്യബലിയിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോർട്ട്: ആന്റണി മാവേലി