ഡാളസിൽ മേധാവി ജേക്കബ് പുന്നൂസിന് സ്വീകരണം 20ന്
Friday, November 18, 2016 7:06 AM IST
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ മുൻ കേരള പോലീസ് മേധാവി ജേക്കബ് പുന്നൂസിന് സ്വീകരണം നൽകുന്നു. നവംബർ 20ന് (ഞായർ) വൈകുന്നേരം 4.30ന് ഇന്ത്യ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിലാണ് പരിപാടി. ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു.

വിവരങ്ങൾക്ക്: 972 569 7165.