ഡാളസിൽ കേരളപിറവി ആഘോഷിച്ചു
Friday, November 18, 2016 5:36 AM IST
ഡാളസ്: കേരള ലിറ്റററി സൊസൈറ്റി കേരളത്തിന്റെ അറുപതാം ജന്മദിനവും പൊതുവേദിയുടെ പത്താം വർഷവും നവംബർ ആറിന് ഡാളസിലെ സെന്റ് മേരീസ് വലിയ പളളി ഓഡിറ്റോറിയത്തിൽ (14133 sU¶nkv sse³, ^mÀtagvkv {_m©v –75234) ആഘോഷിച്ചു.

ഡോ. എം. വി. പിളള ഉദ്ഘാടനം ചെയ്തു. ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹർഷ ഹരിദാസ്, ഉമ ഹരിദാസ് എന്നിവർ ദേശീയഗാനം ആലപിച്ചു. കെഎൽഎസ് സെക്രട്ടറി സി. വി. ജോർജ്, ലാനാ പ്രസിഡന്റ് ജോസ് ഓച്ചാലിൽ, കേരള അസോസിയേഷൻ പ്രസിഡന്റ് ബാബു മാത്യു, വൈസ് പ്രസിഡന്റ് സിജു വി. ജോർജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് 2016ലെ മലയാളി മങ്കയെ മുൻവർഷത്തെ ജേതാവ് ഡോ. ലക്ഷ്മി പ്രഖ്യാപിച്ചു. ടീനാ ബിനു മലയാളി മങ്കയായി തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച കലാവിരന്ന്, ശ്രീരാഗ മ്യൂസിക്കിന്റെ സെൽവിൻ ജോർജ്, ഹരിദാസ്, ഐറിൻ കല്ലൂർ എന്നിവരുടെ സംഗീത സന്ധ്യ, മഞ്ചിത് കാണിയുടെ കവിതാലാപനം, വീണ ഡാൻസ് സ്കൂളിന്റെ തിരുവാതിര എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: എബി തോമസ്