നവോദയ റിയാദ് സുലൈ സെന്റർ യൂണിറ്റ് രൂപീകരിച്ചു
Friday, November 18, 2016 5:35 AM IST
റിയാദ്: സുലൈ കേന്ദ്രമാക്കി നവോദയയുടെ പുതിയ യൂണിറ്റ് നിലവിൽ വന്നു. നവോദയ മുൻപ്രസിഡന്റ് കുമ്മിൾ സുധീർ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ, അൻവാസ്, ഉദയഭാനു, വിക്രമലാൽ, ജയകുമാർ, ബാലകൃഷ്ണൻ, അഹമ്മദ് മേലാറ്റൂർ, പ്രഭാകരൻ, ലത്തീഫ്, യാസിർ, പപ്പൻ കരിവെള്ളൂർ, സുരേഷ് സോമൻ, അനിൽ മണമ്പൂർ, ദിനേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി പ്രമോദ് കുമാർ (പ്രസിഡന്റ്), മോഹനൻ, രതീഷ് (വൈസ് പ്രസിഡന്റുമാർ), പി.കെ. ദിനേശൻ (സെക്രട്ടറി), ധനേഷ്, നാസർ (ജോ. സെക്രട്ടറിമാർ), നിഥിൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.