പ്രവാസ പ്രതിഭകൾ
Friday, November 18, 2016 4:23 AM IST
ദുബായ്: യുഎഇയുടെ 45–ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി നടത്തിയ സർഗോത്സവത്തിൽ സ്റ്റേജ് തലത്തിൽ ഒന്നാം സ്‌ഥാനം നേടിയവരെ പ്രഖ്യാപിച്ചു.

റാഫി മഞ്ചേരി (ദേശഭക്‌തി ഗാനം, മാപ്പിളപ്പാട്ട്), സഫ്വാൻ (അറബി ഗാനം), അലി മാങ്ങാട് (ഉറുദു ഗാനം), ജലീൽ ഷൊർണുർ (ഇംഗ്ലീഷ് പ്രസംഗം), കാദർകുട്ടി നടുവണ്ണൂർ (മലയാളം പ്രസംഗം), അഷ്റഫ് നാറാത് (കവിതാലാപനം), ഹുബൈൽ (മോണോ ആക്ട്), സമദ് (മിമിക്രി) എന്നിവരാണ് വിജയികൾ.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ