ദുബായ് കെഎംസിസി സ്പോർട്സ് മീറ്റ് 18ന്
Friday, November 18, 2016 4:22 AM IST
ദുബായ്: യുഎഇയുടെ 45–ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സംഘടിപ്പിക്കുന്ന സ്പോർട്സ് മീറ്റ് നവംബർ 18ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ദുബായ് ഇത്തിസലാത്ത് അക്കാഡമി ഗ്രൗണ്ടിൽ നടക്കും.

100 മീറ്റർ, 200 മീറ്റർ ഓട്ടം, 4ഃ100 മീറ്റർ റിലെ, ഹൈജംപ്, ലോംഗ് ജംപ്, ഷോട്ട്പുട്ട്, പഞ്ച ഗുസ്തി, വടംവലി എന്നീ ഇനങ്ങളിൽ പതിനാല് ജില്ലകളിൽ നിന്ന് മുന്നൂറോളം മത്സരാർഥികൾ മാറ്റുരക്കും. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ കായിക മാമാങ്കം ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് പ്രസിഡന്റ് ഇ.അഹമ്മദ് എംപി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യുഎഇയിലെ കലാ കായിക സാമൂഹ്യ രഷ്ര്‌ടീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ആവയിൽ ഉമ്മർ, ജനറൽ കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ