‘ശാന്ത മനസ്, സുരക്ഷിത സമൂഹം’ ത്രൈമാസ കാമ്പയിൻ
Friday, November 18, 2016 4:22 AM IST
ജിദ്ദ: മത സാംസ്കാരിക മേഖലയിൽ പ്രവാസലോകത്ത് മുപ്പത്തഞ്ച് സംവത്സരങ്ങൾ പൂർത്തിയാക്കുന്ന ഇന്ത്യൻ ഇസ് ലാഹി സെന്റർ ജിദ്ദ വിവിധ പരിപാടികളോടെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ‘ശാന്ത മനസ്, സുരക്ഷിത സമൂഹം’ എന്ന പേരിൽ മൂന്നു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന് ഷെയ്ഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി മുഖ്യരക്ഷാധികാരിയും മുഹമ്മദലി ചുണ്ടക്കാടൻ ചെയർമാനും സലാഹ് കാരാടൻ ജനറൽ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചതായി പത്രസമ്മേളനത്തിൽ നേതാക്കൾ അറിയിച്ചു.

പരസ്പരപൂരകമായ ബന്ധവിശുദ്ധിയുടെ ബലവത്തായ കവചമാണ് ഉത്തമ സമൂഹത്തിന്റെ ശക്‌തി. വിശ്വാസ വികലതകളും സാമൂഹ്യ ജീർണതകളും

സർവോപരി ഉപഭോഗത്വരയും നിറഞ്ഞ വർത്തമാന ലോകത്ത് വ്യക്‌തി വിശുദ്ധിയിലൂടെ സാമൂഹിക ഭദ്രതയുടെ അടിത്തറയായ കുടുബ സംവിധാനത്തെ ശക്‌തിപ്പെടുത്താൻ വേണ്ട പ്രവർത്തനങ്ങൾക്കാണ് ക്യാമ്പയിൻ കാലയളവിൽ ഊന്നൽ നൽകുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, ഖുർആൻ പഠിതാക്കളുടെ സംഗമം, സൗഹൃദ സംഗമം, വനിതാ സംഗമം. മാധ്യമ ശില്പശാല, പ്രീമാരിറ്റൽ കൗൺസിലിംഗ്, സാമ്പത്തികാസൂത്രണ ശില്പശാല, ആരോഗ്യ സെമിനാർ, പുസ്തക ചർച്ച, ടേബിൾ ടോക്ക്, പ്രബന്ധ രചന മത്സരം, ചിത്ര രചനാ മത്സരം, ഹൈസക് മീറ്റ്, ടീച്ചേഴ്സ് മീറ്റ്, സ്പോട്സ് മീറ്റ്, ചരിത്ര പഠന യാത്ര തുടങ്ങിയ പരിപാടികൾ അരങ്ങേറുമെന്ന് പ്രോഗ്രാം കൺവീനർ അബ്ദുൾ ഗഫൂർ വളപ്പൻ അറിയിച്ചു.

വി.പി.മുഹമ്മദലി, മുഹമ്മദ് ആലുങ്ങൽ, അർഷദ്, നജീബ് കളപ്പാടൻ (സ്വാഗത സംഘം രക്ഷാധികാരികൾ), ബഷീർ വള്ളിക്കുന്ന്, അബ്ദുൽ ഗനി, (സബ് കമ്മിറ്റി ചെയർമാൻ), ഷക്കീൽ ബാബു, കെ.സി. മൻസൂർ, ഷറഫുദ്ദീൻ മേപ്പാടി (കൺവീനർ), ഇ.പി. സലിം, ഡോ. ഇസ്മായിൽ മരിതേരി, എൻജിനിയർ അബ്ദുൾ ലത്തീഫ്, അബ്ദുൾ ജബാർ വട്ടപ്പൊയിൽ, നിയാസ് മാഞ്ചേരി (പ്രോഗ്രാം), പ്രിൻസാദ് പാറായി (മീഡിയ) അബ്ദുൾ കബീർ മോങ്ങം, എൻജിനിയർ വി.കെ.മുഹമ്മദ്, ജമാൽ ഇസ്മയിൽ, നാസർ വേങ്ങര, ഷിറാസ് കല്ലായി, മുസ്തഫ് ഉച്ചാരക്കടവ്, എൻജിനിയർ അസൈനാർ അങ്ങാടിപ്പുറം (ഫൈനാൻസ്), ജൈസൽ ഫറോക്ക്, അബ്ദുൾ ജബാർ പാലത്തിങ്കൽ, അൻഷദ് മാസ്റ്റർ (പബ്ലിസിറ്റി) ഫുആദ് സമാൻ (വോളന്റിയർ), മുസ്തഫ എക്സൽ, മുഹമ്മദലി മുത്തന്നൂർ, ജരീർ വേങ്ങര, ഹിജാസ് കൊച്ചിൻ (ഈവന്റ് മാനേജ്മെന്റ്) എന്നിവരാണ് മറ്റ് സ്വാഗതസംഘം ഭാരവാഹികൾ.

ഇന്ത്യൻ വിമൺസ് ഓർഗനൈസേഷൻ (വനിതാ വിഭാഗം), ഫോക്കസ് ജിദ്ദ (യുവജന വിഭാഗം), ടാലന്റ് ടീൻസ് (വിദ്യാർഥി വിഭാഗം), അൽ ഹുദ ബാലവേദി എന്നിവയ്ക്ക് പുറമെ ഇരുപതോളം ഉപവകുപ്പുകളിലായി മത, സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ നിസ്തുലമായ സേവനങ്ങൾ നടത്തി വരുന്നു. വ്യവസ്‌ഥാപിതമായ രീതിയിൽ ജിദ്ദയിൽ ആരംഭിച്ച പ്രഥമ മദ്രസയായ അൽ ഹുദ മദ്രസ ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിലായി നടന്നു വരുന്നതായും ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ ഇസ് ലാഹി സെന്റർ നേതാക്കളായ മുഹമ്മദലി ചുണ്ടക്കാടൻ, സലാഹ് കാരാടൻ, അബ്ദുൾ ഗഫൂർ വളപ്പൻ, നൗഷാദ് കരിങ്ങനാട്, പ്രിൻസാദ് പാറായി തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ