‘നോട്ടം 2016’ ഡിസംബർ 16 ന്
Friday, November 18, 2016 4:21 AM IST
കുവൈത്ത്: കേരള അസോസിയേഷൻ കുവൈത്തിന്റെ അഭിമുഖ്യത്തിൽ നാലാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2016’ ഡിസംബർ 16ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കുന്ന ഫെസ്റ്റിവലിൽ പ്രദർശനവിഭാഗം, മത്സരവിഭാഗം, ഓപ്പൺ ഫോറം എന്നീ വിഭാഗങ്ങളിലാണ് മത്സരം.

ഇന്ത്യൻ ഭാഷകളിലെ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കാത്ത 20 മിനിറ്റിൽ താഴെയുള്ള സിനിമകൾ ആയിരിക്കണം മത്സരവിഭാഗത്തിലേക്ക് അപേക്ഷിക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.

വിവരങ്ങൾക്ക്: 55831679, 97287058, 65770822.

റിപ്പോർട്ട്: സലിം കോട്ടയിൽ